ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ 

യോ​ഗ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കും –അം​ബാ​സ​ഡ​ർ

മ​സ്​​ക​ത്ത്​: യോ​ഗ പ​ഠി​ക്കു​ന്ന​തും പ​രി​ശീ​ലി​ക്കു​ന്ന​തും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ കോ​വി​ഡി​െൻറ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​മെ​ന്നും ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ.അ​ന്താ​രാ​ഷ്​​​ട്ര യോ​ഗ​ദി​ന​​ത്തി​ന്​ മു​ന്നോ​ടി​യാ​യി ടി.​എ​ഫ്.​എം റേ​ഡി​യോ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​നും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ഐ​ക്യ​ത്തി​നും ന​ല്ല​താ​യ പ്ര​വ​ർ​ത്ത​ന​മാ​ണ്​ യോഗയെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ്​ കാ​ര​ണം ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്​ പോ​ലെ ഇ​ത്ത​വ​ണ​യും യോ​ഗ​ദി​നാ​ച​രണം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ​രി​പാ​ടി​യി​ലേ​ക്ക്​ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. പൊ​തു​വേ സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സ​ഹാ​യ​ത്തി​നും അ​ന്താ​രാ​ഷ്​​ട്ര യോ​ഗ ദി​ന​ത്തി​നു​ള്ള പി​ന്തു​ണ​ക്കും ഒ​മാ​ൻ സ​ർ​ക്കാ​റി​നും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​നും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Yoga will boost the immune system - Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.