സി​ദ്ധീ​ഖ് കൂ​ളി​മാ​ട്, റൂ​വി

വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ​ ഉള്ള​താ​ണെ​ന്ന ബോ​ധ്യം വേ​ണം

കേ​ര​ളം വീ​ണ്ടും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​ൽ അ​മ​ർ​ന്നി​രി​ക്കു​ന്നു. ന​ഗ​ര​ങ്ങ​ളു​ടെ​യും ഗ്രാ​മ​ങ്ങ​ളു​ടെ​യും മു​ക്കു​മൂ​ല​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​ണ്. വോ​ട്ട് നേ​ടാ​നു​ള്ള പ​തി​നെ​ട്ട​ട​വും പ​യ​റ്റി പു​ഞ്ചി​രി​ച്ചും സ്നേ​ഹം പ​ങ്കു​വെ​ച്ചും പാ​ട്ടു​പാ​ടി​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ർ സ​ജീ​വ​മാ​ണ്. ​നാ​ടി​െൻറ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ഓ​രോ​രു​ത്ത​രും വ​ലി​യ ആ​വേ​ശം കാ​ണി​ക്കും.

ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് കു​ടി​കൊ​ള്ളു​ന്ന​തെ​ന്നാ​ണ് ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​യാ​ൽ ഇ​ന്ത്യ​യു​ടെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​തി​ന് വ​ള​രെ സ​ഹാ​യ​ക​മാ​യ സം​വി​ധാ​ന​മാ​ണ് ന​മ്മു​ടെ പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ൾ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

നാ​ടി​നെ ഏ​റ്റ​വും അ​ടു​ത്ത​റി​യു​ന്ന​വ​രാ​യി​രി​ക്കും ത​ദ്ദേ​ശ ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ധി​കാ​ര​ത്തി​ലേ​റു​ക. അ​തി​നാ​ൽ നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​നും പ​രി​ഹ​രി​ക്കാ​നും അ​വ​ർ​ക്ക് കൂ​ടു​ത​ൽ സാ​ധി​ക്കും. അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ത​ന്നെ എ​മ്പാ​ടു​മു​ണ്ട് താ​നും. എ​ങ്കി​ലും പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട​താ​യ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പോ​ലും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി വാ​ഴു​ന്ന​വ​ർ ക​ക്ഷി​ഭേ​ദ​മി​ല്ലാ​തെ ഇ​ന്നും ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട് എ​ന്ന​ത് അ​വി​ത​ർ​ക്കി​ത​മാ​ണ്.

രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്ക്​ ജ​യ് വി​ളി​ക്കാ​ൻ ന​ട​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലും അ​ഷ്​​ടി​ക്ക്​ വ​ക​യി​ല്ലാ​തെ ക​ഷ്​​ട​പ്പെ​ടു​ന്ന​തും സ​മാ​ധാ​ന​ത്തോ​ടെ കി​ട​ന്നു​റ​ങ്ങാ​ൻ ഒ​രു കൂ​ര പോ​ലു​മി​ല്ലാ​തെ ക​ഴി​യു​ന്ന​തു​മെ​ല്ലാം നാം ​ഇ​ട​ക്കി​ടെ കാ​ണാ​റു​ണ്ട്. പാ​ർ​ട്ടി​ക്ക് വേ​ണ്ടി ര​ക്​​ത​സാ​ക്ഷി​യാ​വു​മ്പോ​ഴാ​ണ് പ​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദൈ​ന്യ​ത നേ​താ​ക്ക​ൾ പോ​ലും അ​റി​യു​ന്ന​ത്. സ​മൃ​ദ്ധി​യി​ൽ ക​ഴി​യു​ന്ന ന​മു​ക്കി​ട​യി​ൽ ത​ന്നെ ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്ന ഒ​ട്ടേ​റെ പേ​രു​ണ്ട് എ​ന്ന​ത് നാം ​നി​ഷേ​ധി​ച്ചി​ട്ട് കാ​ര്യ​മി​ല്ല. ക​ണ്ടി​ട്ടും കാ​ണാ​ത്ത​പോ​ലെ ന​ടി​ച്ച് അ​ത്ത​ര​ക്കാ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​മ്പോ​ൾ അ​വ​രു​ടെ ക​ഷ്​​ട​പ്പാ​ടു​ക​ൾ കൂ​ടു​ത​ൽ ആ​ഴ​മേ​റി​യ​താ​വും എ​ന്ന് ഭ​ര​ണ​ത്തി​ലേ​റു​ന്ന​വ​ർ തി​രി​ച്ച​റി​യ​ണം.

ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ത​നി​ക്ക് ജ​യി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ലെ​ന്നും ന​ട​പ്പാ​ക്കാ​ൻ കൂ​ടി​യു​ള്ള​താ​ണെ​ന്നും തി​രി​ച്ച​റി​യാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​യാ​റാ​കേ​ണ്ടി​യി​രി​ക്കു​ന്നു. വോ​ട്ട​ർ​മാ​ർ ത​ങ്ങ​ളി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സ​ത്തി​നൊ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​ന്ന​ദ്ധ​രാ​യാ​ൽ കൂ​ടു​ത​ൽ വി​യ​ർ​പ്പൊ​ഴു​ക്കാ​തെ ജ​ന​സേ​വ​ന​രം​ഗ​ത്ത് തു​ട​ർ​ന്നും മു​ന്നോ​ട്ട് പോ​വാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്കും. ജ​ന​സേ​വ​ന​മാ​വ​ട്ടെ ന​മ്മു​ടെ രാ​ഷ്​​ട്രീ​യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.