മസ്കത്ത്: സൻസിബാർ പ്രസിഡന്റ് ഡോ. ഹുസൈൻ അലി മഊനിയുടെ ഒമാൻ സന്ദർശനത്തിന് തുടക്കമായി. അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിന്റെ നേതൃത്വത്തിലുള്ള സംഘം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തുന്ന പ്രസിഡന്റ് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സഹകരണങ്ങൾ വർധിപ്പിക്കുന്നതിനും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള കാര്യങ്ങളും മറ്റും ചർച്ച ചെയ്യും. നിരവധി കരാറുകളിലും ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. ഒമാനും സന്‍സിബാറും തമ്മിലെ സാമ്പത്തിക, സാംസ്കാരിക, വിനോദസഞ്ചാര സഹകരണമെല്ലാം ചര്‍ച്ച ചെയ്യും. ഉന്നതതല സംഘവും സൻസിബാർ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.
നീതിന്യായ നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല മുഹമ്മദ് അൽ സഈദി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം മുഹമ്മദ് അൽ മുർഷിദി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ഹമൂദ് അൽ മഅ്വാലി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅ്മാരി, ഒമാനിലെ മൊറോക്കൻ അംബാസഡർ താരിഖ് അൽ ഹുസൈസൻ, അറ്റോണി ജനറൽ നാസർ ഖമീസ് അൽ സവാഇ, പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി ഇബ്രാഹിം സഈദ് അൽ ഖറൂസി, വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗം മേധാവി ഡോ. ഖാലിദ് സഈദ് അൽ ജറാദി തുടങ്ങി വിവിധ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.