മസ്കത്ത്: മസ്കത്തിൽ മരിച്ച ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് സീന അഗസ്റ്റിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ആഴ്ചകൾക്കുമുമ്പാണ് ഹൃദയാഘാതംമൂലം സീന അഗസ്റ്റിൻ മരിക്കുന്നത്. തൃശൂർ ഒല്ലൂരിലാണ് താമസം.
ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരിയായിരുന്ന ഇവരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ഒട്ടേറെ നിയമനടപടികൾ തീർക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. രണ്ടു വർഷം മുമ്പാണ് ഒമാനിലെത്തുന്നത്. 16 വയസ്സുള്ള മകളുണ്ട്. ഭർത്താവ്: പരേതനായ ജോമോൻ. സംസ്കാരം ബുനനാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.