സു​ഹാ​റി​ലെ ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് പോ​ളി​ക്ലി​നി​ക്കി​ലെ കാ​ത്ത്‌ ലാ​ബി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്​

സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ​യി​ൽ കാ​ത്ത് ലാ​ബ്

മ​സ്ക​ത്ത്​: ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് വി​പു​ല​മാ​യ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി സു​ഹാ​റി​ലെ ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് പോ​ളി​ക്ലി​നി​ക്കി​ൽ ജി.​ഇ ഒ​പ്റ്റി​മ കാ​ർ​ഡി​യാ​ക് ക​ത്തീ​റ്റ​റൈ​സേ​ഷ​ൻ ല​ബോ​റ​ട്ട​റി (കാ​ത്ത് ലാ​ബ്) ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സു​ഹാ​ർ വാ​ലി മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ലി അ​ൽ ബു​സൈ​ദി മു​ഖ്യാ​തി​ഥി​യാ​യി. ബ​ദ​ർ അ​ൽ സ​മ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ. മു​ഹ​മ്മ​ദ്, എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫി​റാ​സ​ത്ത് ഹ​സ്സ​ൻ, സി.​ഇ.​ഒ പി.​ടി. സ​മീ​ർ, സി.​ഒ.​ഒ ജേ​ക്ക​ബ് ഉ​മ്മ​ൻ, ഇ​ന്റ​ർ​വെ​ൻ​ഷ​ന​ൽ കാ​ർ​ഡി​യോ​ള​ജി ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ക​മാ​ൽ പാ​ഷ, റീ​ജ​ന​ൽ ഹെ​ഡ് മ​നോ​ജ് കു​മാ​ർ, വി​വി​ധ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ഡോ​ക്ട​ർ​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ്റ്റാ​ഫ്, മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വ​ട​ക്ക​ൻ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​കാ​ര്യ ഹെ​ൽ​ത്ത് കെ​യ​ർ മേ​ഖ​ല​യി​ലെ ഇ​ത്ത​രം സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ​ല​വി​ധ​ത്തി​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന്​ മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ലി അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ലും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലും ബ​ദ​ർ അ​ൽ സ​മാ മാ​നേ​ജ്മെ​ന്റി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ഒ​മാ​നി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടി​ന്റെ ഭാ​ഗ​മാ​ണ് ഈ ​ലോ​ഞ്ച് എ​ന്ന് ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്, ഡോ. ​പി.​എ. മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വൈ​കാ​തെ സു​ഹാ​റി​ലെ ബ​ദ​ർ അ​ൽ സ​മാ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ്​ വി​പു​ല​മാ​യ കാ​ത്ത് ലാ​ബ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ ബ​ദ​ർ അ​ൽ സ​മാ ഗ്രൂ​പ് ഓ​ഫ് ഹോ​സ്പി​റ്റ​ൽ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ മൊ​യ്തീ​ൻ ബി​ലാ​ലും ഫി​റ​സ​ത്ത് ഹ​സ​നും പ​റ​ഞ്ഞു. കാ​ത്ത് ​ലാ​ബ്​ കാ​ർ​ഡി​യോ​ള​ജി​യി​ലെ രോ​ഗ​നി​ർ​ണ​യ​ത്തി​ന്റെ​യും ചി​കി​ത്സ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര​മാ​യ ഒ​രു​നി​ര വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്ന് ഡോ. ​ക​മാ​ൽ പാ​ഷ പ​റ​ഞ്ഞു. കാ​ത്ത് ലാ​ബി​ന്​ അ​ത്യാ​ധു​നി​ക ഇ​മേ​ജി​ങ്​ സം​വി​ധാ​ന​മു​ണ്ട്. ഇ​ത് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ സി​സ്റ്റ​ത്തി​ന്റെ സ​ങ്കീ​ർ​ണ​മാ​യ വി​ശ​ദാം​ശ​ങ്ങ​ൾ ദൃ​ശ്യ​വ​ത്ക​രി​ക്കാ​ൻ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളെ സ​ഹാ​യി​ക്കും. 

Tags:    
News Summary - Zuhar Badr Al Samail Cath Lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.