ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ വമ്പിച്ച വിലക്കുറവുമായി ‘10-20-30 റിയാൽ’ പ്രമോഷൻ ആരംഭിച്ചു. വെജിറ്റബിൾ, ഫ്രൂട്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഹോട്ട് ഫുഡ്, ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് 10-20-30 പ്രമോഷനുവേണ്ടി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്.
ഓഫർ ഡിസംബർ 27 വരെയാണ്. ഖത്തറിലെ ഗ്രാൻഡ് മാൾ ഔട്ട്ലെറ്റുകളായ ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170 പ്ലാസ മാൾ ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ, ഗ്രാൻഡ് മാൾ മികൈനിസ് എക്സിറ്റ് 37, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് അസീസിയ, ഗ്രാൻഡ് എക്സ്പ്രസ് ഉമ്മ് ഗാർന് എന്നിവിടങ്ങളിൽ ലഭ്യമാകും.
ഉൽപന്നങ്ങളിലെ ഗുണനിലവാരവും മിതമായ വിലയും ആണ് ഗ്രാൻഡിനെ മറ്റു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.