ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണ് സഫാരി 10, 20, 30 പ്രമോഷൻ. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളുമടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലറ്റുകളിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ടൈഡ് ഡിറ്റർജന്റ് പൗഡർ ഒന്നരക്കിലോ പാക്കറ്റ് വെറും 10 റിയാൽ, 825 ഗ്രാം ന്യൂട്ടെല്ല ജാർ 20 റിയാൽ, സാൻേട്രാ 2 ഇൻ 1 ബ്ലെൻഡർ 30 റിയാൽ, അഞ്ചുകിലോ കോഹിനൂർ ബസ്മതി റൈസിന്റെ കൂടെ ഒരുകിലോ പഞ്ചസാരയുമടക്കം വെറും 30 റിയാൽ, പെർഡിക്സ് ചിക്കൻ ഗ്രില്ലർ 1300 ഗ്രാം 10 റിയാൽ, അൾട്രാ സ്മാർട്ട് വാച്ച് വെറും 20 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.
ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിൽ വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ് വിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംബോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. പലതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ്, വിവിധയിനം ഐസ്ക്രീം തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോൽപന്നങ്ങൾ 10, 20, 30 റിയാലിന് ഫ്രോസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്.
സ്റ്റേഷനറി വിഭാഗത്തിൽ സ്കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂൾ സ്റ്റേഷനറി ഐറ്റംസുകൾ, ഗാർമെൻ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ്വെയർ ലേഡീസ് ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ് തുടങ്ങിയ ഉൽപന്നങ്ങൾ, ഇലേക്ട്രാണിക്സ് വിഭാഗത്തിൽ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ടോർച്ചുകൾ, കാൽക്കുലേറ്ററുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒപ്പം സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽനിന്നും വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.