ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് ഇ​ര​ക​ൾ​ക്ക് 10 ല​ക്ഷം റി​യാ​ൽ ധ​ന​സ​ഹാ​യം

ദോ​ഹ: ഒ​മാ​നി​ൽ ദു​രി​തം വി​ത​ച്ച ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​െൻറ ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ഖ​ത്ത​ർ ഇ​ൻ​ഷു​റ​ൻ​സ്​ ഗ്രൂ​പ്പി​െൻറ (ക്യു.​ഐ.​സി) സ​ഹാ​യ​ഹ​സ്​​തം.

ഖ​ത്ത​ർ ഇ​ൻ​ഷു​റ​ൻ​സ്​ ഗ്രൂ​പ്പി​െൻറ ഒ​മാ​നി​ലെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ഒ​മാ​ൻ ഖ​ത്ത​ർ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി (ഒ.​ക്യു.​ഐ.​സി) ചു​ഴ​ലി​ക്കാ​റ്റി​െൻറ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു ല​ക്ഷം ഒ​മാ​ൻ റി​യാ​ലാ​ണ് (ഏ​ക​ദേ​ശം ഒ​രു ദ​ശ​ല​ക്ഷം ഖ​ത്ത​ർ റി​യാ​ൽ) സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.

ത​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലെ സ​മൂ​ഹ​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​ഗോ​ള ക​മ്പ​നി​യെ​ന്ന നി​ല​യി​ൽ ക്യു.​ഐ.​സി എ​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും, ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​െ​ന്ന​ന്നും ഗ്രൂ​പ് സി.​ഇ.​ഒ സാ​ലിം അ​ൽ മ​ന്നാ​ഈ പ​റ​ഞ്ഞു.

ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച ഇ​ട​ങ്ങ​ളി​ലെ പു​ന​ര​ധി​വാ​സ, പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം തു​ണ​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും ത​ര​ണം ചെ​യ്യാ​ൻ അ​വ​ർ​ക്ക് സാ​ധി​ക്ക​ട്ടെ​യെ​ന്നും സാ​ലിം അ​ൽ മ​ന്നാ​ഈ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ക്ടോ​ബ​ർ ആ​ദ്യ​ത്തി​ൽ ഒ​മാ​നി​ൽ ആ​ഞ്ഞ​ടി​ച്ച ശഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ 14 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

Tags:    
News Summary - 10 lakh riyals financial assistance to victims of cyclone Shaheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.