ദോഹ: 2024-2025 അധ്യയന വർഷത്തിൽ 16,584 പുതിയ വിദ്യാർഥികൾ രാജ്യത്തെ സർക്കാർ സ്കൂളുകളിലേക്ക് പുതുതായി എത്തുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്റ്റുഡന്റ്സ് അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ മർയം അലി അൽ നെസീഫ് അൽ ബൂഐനൈൻ പറഞ്ഞു. എല്ലാ സ്കൂളുകളും പുതിയ രജിസ്ട്രേഷൻ നടപടികൾക്കായി സജ്ജമാണെന്നും ഓരോ അധ്യയന വർഷത്തിന്റെയും തുടക്കത്തിൽ രജിസ്ട്രേഷൻ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും മർയം അൽ ബൂഐനൈൻ അറിയിച്ചു. ഭൂമിശാസ്ത്രപരമായി പ്രദേശത്ത് ആവശ്യമുള്ള സ്കൂളുകൾ ഇല്ലെങ്കിൽ രക്ഷിതാക്കൾ ബദൽ സ്കൂളുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ നിർദേശിച്ചു.
ഏപ്രിൽ 21 മുതൽ പുതിയ അധ്യയന വർഷത്തിന്റെ ആരംഭം വരെ മന്ത്രാലയം നിർദേശിച്ച കാലയളവിനുള്ളിൽ വിദ്യാർഥികളുടെ രജിസ്ട്രേഷൻ വേഗത്തിലാക്കാൻ അവർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ അധ്യയന വർഷത്തിൽ കിന്റർഗാർട്ടൻ മുതൽ 12ാം തരം വരെ പൊതുവിദ്യാലയങ്ങളിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന വിദ്യാർഥികളുടെ ആകെ എണ്ണം 1,37,070 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.