ദോഹ: ഗള്‍ഫ് മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതില്‍ ജി.സി.സി രാജ്യങ്ങളുടെ ഐക്യം പ്രധാനമാണെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഐക്യം അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.
റിയാദില്‍ നടന്ന 36ാമത് ജി.സി.സി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അമീര്‍. ഭീകരവാദമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകസമാധാനത്തിനും സുരക്ഷക്കും ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഭീകരവാദത്തിന്‍െറ അടിസ്ഥാന കാരണം കണ്ടത്തെി ഇല്ലായ്മ ചെയ്യുന്നതിലൂടെ മാത്രമെ അതിനെ തകര്‍ക്കാന്‍ സാധിക്കുകയുളളൂ.
ഇന്ന് നേരിടുന്ന ഈ വലിയ ഭീഷണിയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ പൗരാവകാശത്തിന് വേണ്ടി നടക്കുന്ന പേരാട്ടങ്ങളെയും ഭീകരവാദ പ്രവര്‍ത്തനങ്ങളെയും വേര്‍തിരിച്ചറിയാന്‍ സാധിക്കണമെന്നും അമീര്‍ പറഞ്ഞു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്ലമില്‍ ഒരു സ്ഥാനവുമില്ല. ഇതിനെ ഇസ്ലാമുമായി കൂട്ടികെട്ടാനുളള ശ്രമങ്ങള്‍ പ്രതിരോധിക്കണമെന്നും ഇസ്ലാമിന്‍െറ കാരുണ്യമുഖം പ്രചരിപ്പിക്കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫലസ്തീന്‍ പ്രശ്നം ഇന്നും പരിഹരിക്കാതെ കിടക്കുന്നത് സ്വീകാര്യമല്ല. അധിനിവേശം നടത്തുന്ന ഇസ്രായേല്‍ ഭൂമിശാസ്ത്രപരമായും ജനസംഖ്യപരമായും ഫലസ്തീനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
ഇസ്രായേല്‍ അധിനിവേശിനെതിരെ അന്തരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന മൗനം മേഖലയുടേത് മാത്രമല്ല ലോകത്തിന്‍െറ തന്നെ സമാധാനം കെടുത്തുമെന്നും അമീര്‍ പറഞ്ഞു. സിറിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടക്കുന്ന അന്തരാഷ്ട്ര ശ്രമങ്ങളില്‍ നാം കൂടി പങ്കാളികളാണ്. സിറിയയിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ അടിയന്തിര ശ്രമങ്ങളുണ്ടാവണം. സൗദിയുടെ നേതൃത്വത്തില്‍ സിറിയയിലെ പ്രതിപക്ഷ സംഘടനകളുടെ യോഗം റിയാദില്‍ നടന്നിരുന്നതായും അത് ഉപയോഗപ്പെടുത്തി പ്രശ്ന പരിഹാരത്തിനുളള പരമാവധി ശ്രമങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തണമെന്നും അമീര്‍ പറഞ്ഞു. സമ്മേളനത്തില്‍ ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികളെക്കുറിച്ചും ഖത്തര്‍ അമീര്‍ സംസരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.