ദോഹ: ഖത്തറിൽനിന്ന് അടുത്ത വർഷം ഹജ്ജിനുള്ള തീർഥാടകരെ ബുധനാഴ്ചയോടെ തിരഞ്ഞെടുക്കും. ഇലക്ട്രോണിക് സോർട്ടിങ്ങിലൂടെ അർഹരായവരെ തിരഞ്ഞെടുക്കുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം -ഔഖാഫ് അറിയിച്ചു. നേരത്തെ അപേക്ഷ നൽകിയവരിൽ നിന്നാണ് നറുക്കെടുപ്പ്.
തിരഞ്ഞെടുക്കപ്പെടുന്നവരെ ഒരാഴ്ചക്കുള്ളിൽ എസ്.എം.എസ് വഴി അറിയിക്കും. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഇത്തവണ ഹജ്ജിനായി 12,727 അപേക്ഷകൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. 4400 പേർക്കാണ് ഇത്തവണ രാജ്യത്തുനിന്ന് ഹജ്ജിന് അവസരമുള്ളതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 15 വർഷം ഖത്തറിൽ പ്രവാസിയായ 45 പൂർത്തിയായ വിദേശികൾക്കും അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.