വെള്ളപ്പൊക്കത്തെ തുടര്‍ന്ന്  കുടുംബത്തെക്കുറിച്ച് വിവരമില്ല

ദോഹ: എംബസിക്ക് പുറത്ത് അഭയം തേടിയവരില്‍ വെള്ളപ്പൊക്കത്തിനിടെ ഭാര്യയേയും മക്കളേയും കാണാതായ ചെന്നൈ സ്വദേശിയും. ചെന്നൈ നഗരത്തിലെ അമ്പത്തൂരില്‍ താമസിക്കുന്ന രാജയാണ് ഭാര്യയുടേയും മക്കളുടെയും വിവരങ്ങളൊന്നും ലഭിക്കാതെ നീറിക്കഴിയുന്നത്. തൊഴിലുടമ നാട്ടില്‍ പോകാന്‍ അനുമതി നല്‍കാതിരുന്നതിനാല്‍ എംബസിയെ സമീപിച്ച രാജ 15 ദിവസമായി എംബസിക്ക് മുന്‍വശത്തെ പാര്‍ക്കിനടുത്തുള്ള ഷെഡിലാണ് കഴിഞ്ഞത്. വെള്ളിയാഴ്ച മഴ പെയ്ത് ദുരിതത്തിലായതോടെ ഐ.സി.സിയിലേക്ക് മാറിയിരിക്കുകയാണ്. 29ന് നാട്ടില്‍ പോകാനുള്ള ടിക്കറ്റ് ലഭിച്ചെങ്കിലും കുടുംബത്തെക്കുറിച്ചുള്ള ആശങ്കയില്‍ ഉരുകിക്കഴിയുകയാണ്. നാട്ടില്‍ ബന്ധുക്കളൊന്നുമില്ലാത്ത രാജ പോയിട്ടു വേണം അവരെ അന്വേഷിച്ച് കണ്ടത്തൊന്‍. ചെന്നൈയില്‍ വെള്ളം പൊങ്ങിയ ഡിസംബര്‍ ആറിന് ശേഷം ഭാര്യയും മകനും മകളുമടങ്ങുന്ന കുടുംബവുമായി ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവരുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടുമില്ല. 
അബൂ സംറ റോഡില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ചെന്നൈയില്‍ ഇത്ര നാശനഷ്ടങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ളെന്ന് രാജ പറഞ്ഞു. ഡിസംബര്‍ അഞ്ച് മുതല്‍ തന്നെ ചെന്നൈ കനത്ത മഴയുടെ പിടിയിലാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും പിറ്റേന്ന് രാവിലെ വിമാനത്താവളവും മറ്റും വെള്ളത്തില്‍ മുങ്ങിയ വാര്‍ത്ത സണ്‍ ടി.വിയില്‍ വന്നത് സുഹൃത്ത് വാട്ട്സ് ആപില്‍ അയച്ചുതന്നപ്പോഴാണ് സംഭവത്തിന്‍െറ ശരിക്കുള്ള ഗൗരവം അറിഞ്ഞത്. അപ്പോള്‍ തന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഭാര്യയെ ഫോണില്‍ ലഭിച്ചിരുന്നു. വീടിനുള്ളില്‍ പോലും വെള്ളം കയറുന്നതായി പറഞ്ഞിരുന്നു.
 വൈകുന്നേരം വീണ്ടും വിളിച്ചപ്പോള്‍ മുതല്‍ ഫോണില്‍ കിട്ടിയില്ല. പിന്നീട് കുടുംബത്തിന്‍െറ ഒരു വിവരവും ലഭിച്ചിട്ടുമില്ല. തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം ബോധിപ്പിച്ച് നാട്ടില്‍ പോകണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടെങ്കിലും അനുവാദം കിട്ടിയില്ല. ജോലിയാണ് പ്രധാനം, അത് ചെയ്യണമെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഡിസംബര്‍ പത്തിന് പരാതിയുമായി എംബസിയിലത്തെിയത്. കുടുംബത്തെ കാണുന്നില്ളെന്ന വിവരവും സ്വന്തം വിലാസമടക്കം ഇതോടൊപ്പം എംബസിയില്‍ എഴുതിനല്‍കിയതായി രാജ പറഞ്ഞു. എന്നാല്‍, സി.ഐ.ഡി വിഭാഗത്തിലും മറ്റും പോയി യാത്രാരേഖകള്‍ തയാറാക്കാന്‍ എടുത്തത് രണ്ടാഴ്ചയിലേറെയാണ്. കഴിഞ്ഞ ദിവസമാണ് നാട്ടിലേക്കുള്ള ടിക്കറ്റ് കിട്ടിയത്. 

29ന് രാതി ചെന്നെയിലേക്കുള്ള വിമാനത്തിലാണ് നാട്ടിലേക്ക് പോകുന്നത്. ഇനി അവിടെയത്തെിയിട്ടുവേണം കുടുംബത്തെ അന്വേഷിച്ച് കണ്ടുപിടിക്കാന്‍. മൂന്ന് മാസം മുമ്പാണ് രാജ ജോലിക്കായി ഖത്തറിലത്തെിയത്. നേരത്തെ രണ്ടര വര്‍ഷത്തോളം സൗദിയിലും ഡ്രൈവറായി ജോലിചെ്യതിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.