ദോഹ: ഹമദ് ആശുപത്രിയില്‍ പൂര്‍ണമായി ഓട്ടോമാറ്റഡായ മെഡിക്കല്‍ ലബോറട്ടറി ആരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. ദിനം പ്രതി 96000ഓളം സാമ്പിളുകള്‍ പരിശോധിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. പുതിയ ലബോറട്ടറി സംവിധാനം കൂടുതല്‍ കാര്യപ്രാപ്തിയുള്ളതും ഭാവിയില്‍ മുതല്‍ക്കൂട്ടാകുന്നതുമാണെന്ന് ഉദ്ഘാടനത്തിന് ശേഷം ഡോ. ഹനാന്‍ അല്‍ കുവാരി പറഞ്ഞു. രോഗികളുടെ സുരക്ഷക്കായി ഏറ്റവും അത്യാധുനികമായ സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്കായി ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍െറ പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2015 സെപ്റ്റംബറില്‍ തന്നെ പുതിയ സംവിധാനം അനൗദ്യോഗികമായി ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വിവിധ സാമ്പികളുകള്‍ പരിശോധിക്കുന്നതിനും മറ്റും മറ്റൊരാളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ സാധ്യമാകുന്നുവെന്നതാണ് ഇതിന്‍െറ പ്രത്യേകത. കൂടാതെ 15000 സാമ്പിളുകള്‍ സംഭരിച്ചുവെക്കാനും ഓട്ടോമാറ്റഡ് ലാബ് സിസ്റ്റത്തിലൂടെ സാധിക്കും. പുതിയ സംവിധാനം മെഡിക്കല്‍ കമ്മീഷനും ഖത്തര്‍ പെട്രോളിയം കമ്പനിയും ആസ്പെതാര്‍ ആശുപത്രിയും ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.