ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് പുല്‍ത്തകിടികള്‍ ഖത്തറില്‍ നിന്നു തന്നെ

ദോഹ: കാര്യങ്ങളെല്ലാം ഒത്തുവരികയാണെങ്കില്‍ 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് സ്റ്റേഡിയത്തിലെ ഗ്രൗണ്ടുകള്‍ക്കാവശ്യമായ പുല്‍ത്തകിടികള്‍ ഇവിടെ നിന്ന് തന്നെ ഒരുങ്ങും.
ഇതിനായി 12 തരം പുല്ലുകളാണ് ഗവേഷണ കേന്ദ്രങ്ങളില്‍ തയ്യാറെടുക്കുന്നത്. ലോകകകപ്പ് ചാമ്പ്യന്‍ഷിപ്പിന് ആറ് വര്‍ഷം ശേഷിക്കേ, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2022 ലോകകപ്പ് ഫുട്ബോളിനായി തെരെഞ്ഞെടുക്കപ്പെടുന്ന ടര്‍ഫിനെ സംബന്ധിച്ച് അവസാന തീരുമാനമെടുക്കുന്നത് ഇവരായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മികച്ച ചാമ്പ്യന്‍ഷിപ്പിനായി ഏറ്റവും മികച്ച ടര്‍ഫ് തന്നെയാണ് ഇവിടെ വളരുന്നതെന്ന് സുപ്രീം കമ്മിറ്റി ലാന്‍ഡ്സ്കേപ് സ്പോര്‍ട്സ് ടര്‍ഫ് മാനേജര്‍ യാസര്‍ അല്‍ മുല്ല പറഞ്ഞു. ഇതിനായി 12 തരം പുല്ലുകളാണ് വികസിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ലെ ലോകകപ്പിനായി ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്‍ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിലും മേഖലയിലുമായി ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.