ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി രാജാവ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായി മൊറോക്കോയില്‍ കൂടിക്കാഴ്ച നടത്തി.
ശൈഖ് സല്‍മാന്‍ വിശ്രമിക്കുന്ന ത്വന്‍ജയിലത്തെിയാണ് അമീര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
ഉഭയ കക്ഷി ബന്ധം കൂടുതല്‍ സുദൃഢമാക്കാന്‍ സഹായകമായ ചര്‍ച്ചകളാണ് ഇരു നേതാക്കളും നടത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രാജ്യങ്ങളുടെയും ജനങ്ങളുടെ പുരോഗതിക്കും ഉന്നമനത്തിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തതോടൊപ്പം ഗള്‍ഫ്, അന്താരാഷ്ട്ര വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
യമന്‍, സിറിയ അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണമായിരിക്കെ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.
സൗദി സംഘത്തില്‍ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാനും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ഉണ്ടായിരുന്നതായി ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.