?????????????????? ?????????? ?????

വേനലിന്‍െറ നിറം ഏറ്റുവാങ്ങാന്‍ ‘കുട്ടിപ്പട’യുടെ തിരക്ക്

ദോഹ: ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റിവല്‍ 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എന്‍റര്‍ടൈമെന്‍്റ് സിറ്റിയിലെ വിവിധ വിനോദങ്ങള്‍ ആസ്വാദിക്കാന്‍ കുട്ടികളുടെ തിരക്കോട് തിരക്ക്.
നിങ്ങളുടെ വേനലിന് നിറം പകരുക എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ നടക്കുന്നത്.
എന്‍റര്‍ടൈമെന്‍്റ് സിറ്റിയിലേക്ക് ഇതിനോടകം തന്നെ ആയിരക്കണക്കിന് കുട്ടികളുടെ പങ്കാളിത്തമാണ് ഉണ്ടായത്. പുറത്ത് വേനല്‍ കത്തുമ്പോള്‍ അതിന്‍െറ അസ്വാരസ്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ കുട്ടികള്‍ക്ക് കുളിരുകോരുന്ന അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 29000 സ്ക്വയര്‍ഫിറ്റ് വിസ്തീര്‍ണ്ണമുള്ള ഇവിടെ പാവകളികളും വിവിധ വീഡിയോ ഗെയിമുകളും കാറോട്ടവും വായനാമുറിയും തുടങ്ങിയ നിരവധി കാര്‍ണിവല്‍ കോര്‍ണറുകളും സജ്ജീകരിച്ചിരിക്കുന്നു.  ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളോടെ തുടങ്ങിയ പരിപാടികളുടെ തുടര്‍ച്ചയായാണ്  സമ്മര്‍ ഫെസ്റ്റിവല്‍ എന്നും ഖത്തര്‍ ടൂറിസം അതോറിട്ടി വൃത്തങ്ങള്‍ പറഞ്ഞു. വ്യത്യസ്ഥമായ സംഗീത പരിപാടികള്‍ , കോമഡിഷോ , സര്‍ക്കസുകള്‍ , സാഹസിക പ്രകടനങ്ങള്‍ , കുട്ടികള്‍ക്കായുള്ള ഗെയിംസെന്‍്റുകള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട് .
29000 ചതുരശ്ര മീറ്ററിലൊരുക്കിയ എന്‍രര്‍ ടൈന്‍്റ് മെന്‍്റ് സിറ്റിയിലും രാജ്യത്തുടനീളമുള്ള പ്രമുഖ ഷോപ്പിംഗ് മാളുകള്‍ ,വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സൂഖ് വാഖിഫ് കതാറ സാംസ്കാരിക ഗ്രാമം , പേള്‍ഖത്തര്‍  തുടങ്ങിയ കേന്ദ്രങ്ങളിലുമായാണ് പരിപാടികള്‍ നടക്കുക.
ഫെസ്റ്റിവല്‍ കാലത്ത് രാജ്യത്തത്തെുന്ന വിനോദസഞ്ചാരികളെ സ്വീകരി്കകാനായി 56 ഹോട്ടലുകളുമായാണ് ടൂറിസം അതോറിറ്റി കൈ കോര്‍ത്തത് . ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മാനപദ്ധതിയിലൂടെ 2 ദശലക്ഷം റിയാലിന്‍്റെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. ഈ മാസം അവസാനം സമ്മര്‍ഫെസ്റ്റിവലിന് തിരശീല വീഴും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.