ദോഹ: റിയോ ഒളിമ്പിക്സ് ഹാന്‍ഡ്ബോളില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്‍്റീനയെ തകര്‍ത്തതോടെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ച ഖത്തര്‍ ടീം ഇന്ന് സെമിഫൈനല്‍ പ്രവേശനം തേടി ഇന്നിറങ്ങും.
ഗൂപ്പ് ബി ജേതാക്കളായ ജര്‍മ്മനിയാണ് ഖത്തറിന്‍്റെ എതിരാളികള്‍. ഗ്രൂപ്പ് എയിലെ ദുര്‍ബല ടീമുകളിലൊന്നായ അര്‍ജന്‍്റീനയെ 22-18 എന്ന സ്കോറിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. രണ്ടു വിജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി അഞ്ചുപോയിന്‍്റോടെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ഖത്തര്‍ ക്വാര്‍ട്ടറിലത്തെിയത്. നാലു വിജയവുമായി എട്ടു പോയിന്‍്റ് നേടിയ ക്രൊയേഷ്യയാണ് ഗ്രൂപ്പ് ജേതാക്കള്‍. ഗ്രൂപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ ഏക ടീം ഖത്തറാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ 30-23 എന്ന സ്കോറിന് തികച്ചും ആധികാരികമായിട്ടായിരുന്നു ഖത്തറിന്‍്റെ വിജയം. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാക്കളായിരുന്നു ക്രൊയേഷ്യ. എന്നാല്‍ രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളും ലോകചാമ്പ്യന്‍മാരുമായ സ്പെയിനോട് 20-35 എന്ന സ്കോറിന് ഖത്തര്‍ ദയനീയമായി പരാജയപ്പെട്ടു. തൊട്ടടുത്ത മത്സരങ്ങളില്‍ ടുണീഷ്യയോട് 25-25 എന്ന സ്കോറില്‍ തുല്യത പാലിക്കുകയും ഡെന്‍മാര്‍ക്കിനോട് 25-26 എന്ന സ്കോറിന് പരാജയപ്പെടുകയും ചെയ്തതോടെ ഖത്തറിന്‍്റെ സ്ഥിതി പരുങ്ങലിലായി.ഇതോടെ അര്‍ജന്‍്റീനയ്ക്കെതിരായ അവസാന മത്സരം നിര്‍ണായകമായി. തോറ്റാല്‍ പുറത്താകുമെന്ന ഘട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത ഖത്തര്‍ 22-18ന് എന്ന സ്കോറിന് ജയവും ക്വാര്‍ട്ടര്‍ ഫൈനലും ഉറപ്പിക്കുകയായിരുന്നു. ജര്‍മനിയെ പരാജയപ്പെടുത്തി സെമിഫൈനല്‍ നേടും എന്നാണ് ടീമിന്‍െറ വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.