അശ്വാഭ്യാസ പ്രകടനം: മൂന്നാംറൗണ്ടില്‍

ദോഹ: അശ്വാഭ്യാസ പ്രകടനം വ്യക്തിഗതമല്‍സരത്തില്‍  ഖത്തറിന്‍്റെ അലി അല്‍ റുമൈഹിയും ശൈഖ് അലി ബിന്‍ ഖാലിദ് അല്‍താനിയും ബാസെം മുഹമ്മദും മൂന്നാംയോഗ്യതാ റൗണ്ടില്‍ പ്രവേശിച്ചു. മറ്റൊരു ഖത്തരി ജമ്പര്‍ ഹമദ് അല്‍ അത്തിയ്യപുറത്തായി.  രണ്ടാം റൗണ്ടില്‍ രണ്ടു പെനാലിറ്റികള്‍ വരുത്തിയ അലി അല്‍ റുമൈഹി പതിനാലാം റാങ്കോടെയാണ് മൂന്നാം റൗണ്ട് യോഗ്യത നേടിയത്. നാലു പിഴവുകള്‍ വരുത്തിയത് കാരണം അലി ബിന്‍ ഖാലിദ് അല്‍ഥാനി പതിനഞ്ചാം റാങ്ക്് നേടാനെ കഴിഞ്ഞുള്ളു. എട്ടു പിഴവുകള്‍ വരുത്തിയ ബാസെം മുഹമ്മദ് മുപ്പതാം റാങ്കോടെ മൂന്നാം റൗണ്ട് യോഗ്യത നേടി. രണ്ടാം റൗണ്ടില്‍ അറുപതിലധികം താരങ്ങളാണ് മത്സരിച്ചത്. പത്തുവരെ പെനാലിറ്റികള്‍ മാത്രം വരുത്തിയ 45 താരങ്ങളാണ് മൂന്നാംറൗണ്ട് യോഗ്യത നേടിയത്. ജമ്പിങ് ടീമിനത്തില്‍ ഫൈനല്‍ റൗണ്ട് എയില്‍ ഒമ്പതാം സ്ഥാനത്താണ് ഖത്തര്‍. 
അതേസമയം ഇന്നലെ നടന്ന 200മീറ്ററില്‍ ഖത്തറിന്‍്റെ ഫെമി ഒഗുനോഡെ ഹീറ്റില്‍ പുറത്തായി. ആദ്യ ഹീറ്റില്‍ നാലാം സ്ഥാനത്തായാണ് ഖത്തര്‍ താരം ഫിനിഷ് ചെയ്തത്. വെടി മുഴങ്ങുന്നതിനുമുമ്പ് ഓട്ടം തുടങ്ങിയ ബഹമാസിന്‍്റെ ദിമിത്രിയസ് പിന്‍ഡറിനെ അയോഗ്യനാക്കിയതോടെ ഏഴു പേര്‍ മാത്രമായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. ഹീറ്റില്‍ നല്ല രീതിയില്‍ തുടങ്ങി, 100 മീറ്റര്‍ വരെ കുതിപ്പ് തുടങ്ങിയെങ്കിലും അവസാന നിമിഷങ്ങളിലാണ് ഒഗുനോഡെ പിന്തള്ളപ്പെട്ടത്. 20.36 സെക്കന്‍ഡിലാണ് ഒഗുനോഡെ ഫിനിഷ് ചെയ്തത്. 20.19 സെക്കന്‍ഡില്‍ ഓടിയത്തെിയ പനാമയുടെ അലന്‍സോ എഡ്വാര്‍ഡും 20.27സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്രിട്ടണിന്‍്റെ ഡാനിയേല്‍ താല്‍ബോട്ടും സെമിഫൈനലിലേക്ക് യോഗ്യത നേടി. നേരത്തെ 100 മീറ്ററിലും ഫെമി ഒഗുനോഡെ ഹീറ്റില്‍ പുറത്തായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.