മെട്രോ ആദ്യഘട്ട മൂന്ന് ലൈനുകളുടെ നിര്‍മാണം 2020 ഓടെ പൂര്‍ണമാകും

ദോഹ: ദോഹ മെട്രോ, ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് (എല്‍.ആര്‍.ടി) എന്നിവയുടെ ആദ്യഘട്ട മൂന്ന് ലൈനുകളുടെ നിര്‍മാണം 2020-ഓടെ പൂര്‍ണമാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.
32,000 തൊഴിലാളികളുമായി നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. നിര്‍ദിഷ്ട 111 കിലോമീറ്റര്‍ തുരങ്കപാതയില്‍ നൂറുകിലോമീറ്ററും പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്നവ 2016 അവസാനപാദത്തോടെയും പൂര്‍ത്തിയാകും. ലുസൈല്‍ എല്‍.ആര്‍.ടി പാതക്ക് ആവശ്യമായ തുരങ്കങ്ങള്‍ നൂറുശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നും ഖത്തര്‍ റെയില്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബി ഒക്സ്ഫോഡ് ബിസിനസ്സ് ഗ്രൂപ്പിനനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു. 2016ലാണ് ഒന്നാംഘട്ട മെട്രോ റെയില്‍ പദ്ധതിയുടെ 37 മെട്രോ സ്റ്റേഷനുകള്‍ക്ക് ആവശ്യമായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, പ്ളബിങ് കരാറുകള്‍ ആര്‍കിടെക്ചറല്‍ ഉപ കരാറുകള്‍ എന്നിവ നല്‍കിയത്. ഈ വര്‍ഷത്തോടെ മെട്രോ നിര്‍മാണത്തിന്‍െറ എല്ലാ മേഖലകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നതായും അല്‍ സുബി പറഞ്ഞു. മെട്രോ നിര്‍മാണ കരാറുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്ന കരാറുകാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കരാറുകാര്‍ക്ക് കൂടുതല്‍ പ്രചോദനമാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.