ഇന്ത്യയെ  അപകടപെടുത്താന്‍  സമ്മതിക്കരുത്- പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍

ദോഹ:  അസഹിഷ്ണുതാ വാദങ്ങളും കലാപങ്ങളും ഇന്ത്യയുടെ സ്വത്വത്തിനെ  അപകടപെടുത്താന്‍ സമ്മതിക്കരുതെന്ന പ്രതിജ്ഞയാണ് ഇന്നത്തെ ആവശ്യമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്നേഹ ഭാരതം അരോഗ്യഭാരതം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖത്തര്‍  കെ.എം.സി.സി പ്രസിഡന്‍്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.   യു.എ.ഇ  കെ.എം.സി.സി നാഷനല്‍ കമ്മിറ്റി പ്രസിഡന്‍്റ് പുത്തുര്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഹുസൈന്‍ ചെറുതുരുത്തി ക്ളാസെടുത്തു. ഫുജൈറ കെ.എം.സി.സി സെക്രട്ടറി നയീം പുത്തൂര്‍ ആശംസയര്‍പ്പിച്ചു. അലി അക്ബര്‍ തൃശൂരിന്‍്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ജാഫര്‍ തയ്യല്‍ നന്ദിയും പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.