ദോഹ: എണ്ണയുടെ ആഭ്യന്തര ഉത്പ്പാദനം വെട്ടികുറക്കുന്നതിനെ ചൊല്ലിയുള്ള ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ യോഗം ഇന്ന് റഷ്യയില്‍ നടക്കുകയാണ്. ഖത്തര്‍ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളുടെ കൂട്ടായ്മയായ‘ഒപെകി’ന്‍െറ യോഗം അടുത്തിടെ എണ്ണ ഉത്പ്പാദം പ്രതിദിനം 120 ദശലക്ഷം ആക്കി കുറച്ചിരുന്നു. എണ്ണ വിലയിടിവിനെ മറികടക്കാനാണിത്. ഇതിനെ തുടര്‍ന്ന് എണ്ണ വില ലോക വിപണിയില്‍ ബാരലിന് 50 ഡോളര്‍ കവിഞ്ഞിരുന്നു. എന്നാല്‍ റഷ്യ ഉള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങള്‍ കൂടി ഉല്‍പ്പാദം കുറച്ചാലെ പ്രതീക്ഷിക്കുന്ന ഗുണം ചെയ്യുള്ളൂ എന്ന കാരണത്താലാണ് ഒപെക്-ഒപെക് ഇതര രാജ്യങ്ങളുടെ ചര്‍ച്ച പ്രഖ്യാപിക്കപ്പെട്ടത്. ഒപെക് ഇതര രാജ്യങ്ങള്‍ പ്രതിദിനം 6 ലക്ഷം കുറക്കണമെന്നാണ് ഒപെക് രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ മൂന്ന് ലക്ഷമാക്കി കുറക്കാന്‍ റഷ്യയുടെ നേതൃത്വത്തില്‍ സമ്മതം വന്നുകഴിഞ്ഞിട്ടുണ്ട്. മോസ്കോയില്‍ നടക്കുന്ന ചര്‍ച്ചയുടെ മുന്നോടിയായി സൗദി ഊര്‍ജമന്ത്രി ഞങ്ങള്‍ തമ്മില്‍ ഉടമ്പടിയായി കഴിഞ്ഞതായും അതിന്‍െറ മിനുക്ക് പണിയിലാണന്നും സൂചിപ്പിച്ചു.
താന്‍ പുതിയ തീരുമാനത്തില്‍ ഒരു അപകടവും കാണുന്നില്ളെന്നാണ് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാക് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.