ദോഹ: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന് പുറമേ ഒപെക് ഇതര രാഷ്ട്രങ്ങളും ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്ന കാര്യത്തില്‍ യോജിപ്പിലത്തെിയതായി ഖത്തര്‍ ഊര്‍ജ്ജമന്ത്രിയും നിലവിലെ ഒപെക് പ്രസിഡന്‍റുമായ ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സാദ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഉല്‍പാദനത്തില്‍ പ്രതിദിനം 5.58 ലക്ഷം ബാരലിന്‍െറ കുറവ് വരുത്തുന്ന കാര്യത്തിലാണ് ഒപെകിനോടൊപ്പം ഇതര രാഷ്ട്രങ്ങളും യോജിപ്പിലത്തെിയിരിക്കുന്നുവെന്നും ഡോ. അല്‍ സാദ പറഞ്ഞു. ഒപെക് ആസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സൗദി, റഷ്യന്‍ പെട്രോളിയം ഊര്‍ജ്ജമന്ത്രിമാരുമൊത്ത് സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. അല്‍ സാദ ഇക്കാര്യം പ്രഖ്യാപിച്ചത്.
യോഗത്തില്‍ ഒപെക് രാജ്യങ്ങള്‍ക്ക് പുറമേ 11 ഒപെക് ഇതര രാജ്യങ്ങളും പങ്കെടുത്തു. അതേസമയം, ജനുവരി മുതല്‍ ഉല്‍പാദനത്തില്‍ 1.2 മില്യന്‍ ബാരലിന്‍െറ കുറവ് വരുത്തുന്നത് നേരത്തേ ഒപെക് രാജ്യങ്ങള്‍ യോജിപ്പിലത്തെിയിരുന്നു. രാജ്യാന്തര എണ്ണ വിപണിയിലെ വിലയിടിവ് തടയുകയെന്ന ലക്ഷ്യമിട്ടാണ് ഒപെകിന് പിന്നാലെ ഇതര രാജ്യങ്ങളും ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റഷ്യയുടെയും കുവൈത്തിന്‍െറയും നേതൃത്വത്തിലുള്ള കരാര്‍ നടപ്പാക്കുന്നതിന്‍െറ തുടര്‍ച്ചയെന്നോണം ഉന്നത മന്ത്രാലയ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരമായിരിക്കുന്നതെന്നും ഒപെക് രാജ്യങ്ങളും ഇതര രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍െറയും ഉല്‍പാദക രാജ്യങ്ങളുടെയും ഉപഭോകൃത രാജ്യങ്ങളുടെയും താല്‍പര്യം ഒരുപോലെ സംരക്ഷിച്ച് എണ്ണ വിപണി സ്ഥായിയായി നിലനിര്‍ത്തുന്നതിന്‍െറയും ഭാഗം കൂടിയാണ് ഈ ചുവടുവെപ്പെന്നും ഒപെക് മേധാവി ചൂണ്ടിക്കാട്ടി.
ഖത്തറിന്‍െറ കഠിന ശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും എന്നാല്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അകമഴിഞ്ഞ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഇത് അസാധ്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഖത്തറിലും പുറത്തുമായി നടന്ന 16ലധികം യോഗങ്ങളുടെ ഫലമാണിതെന്നും മന്ത്രി അല്‍ സാദ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.