ആഘോഷമില്ലാതെ ഖത്തര്‍ ദേശീയ ദിനമാചരിച്ചു

ദോഹ: സിറിയയിലെ അലപ്പോയില്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന സിറിയന്‍ ഭരണത്തിന്‍െറ ക്രൂരതക്കെതിരെയും അലപ്പോയിലെ നിരപരാധികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും ഖത്തര്‍ ദേശീയദിനാചരണം ആഘോഷ രഹിതമായി നടന്നു. പതിവ് പോലെ കോര്‍ണിഷില്‍ നടക്കുന്ന സൈനിക പരേഡും വൈമാനിക അഭ്യാസങ്ങളും ഒന്നും നടന്നില്ല. പൊതു ചടങ്ങുകളും പൊതുമേഖലാ തലത്തിലുള്ളതും സ്വകാര്യ വ്യക്തികളും പ്രസ്ഥാനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ നടത്താന്‍ നിശ്ചയിച്ച ആഘോഷ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. 
എന്നാല്‍ ദേശീയ ദിനം പ്രമാണിച്ച് രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ മധ്യാഹ്നം വരെ റോഡുകള്‍ വിജനമായിരുന്നു. സാധാരണ ഖത്തറിന്‍െറ ദേശീയ ദിനം വന്‍ ആഘോഷത്തോടെയാണ് ആചരിക്കപ്പെടുക. അമീര്‍ ദേശീയ ദിവാചരണ പരിപാടികള്‍ കാണാന്‍ കോര്‍ണിഷില്‍ എത്തുകയും ജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ഈ വര്‍ഷവും മാസങ്ങള്‍ക്ക് മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
 എന്നാല്‍ സിറിയയിലെ അലപ്പോയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷം വേണ്ടാന്നുവെച്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ തീരുമാനം വന്നതോടെ രാജ്യം ഒന്നാകെ അമീറിന്‍െറ തീരുമാനത്തെ പിന്തുണച്ചു. അലപ്പോയിലെ സാഹചര്യങ്ങളെ കുറിച്ച് ഖത്തര്‍ അന്താരാഷ്ട്ര സമൂഹത്തോട് അടുത്തിടെയായി നിരന്തരം ഉണര്‍ത്തുന്നുണ്ടായിരുന്നു. 
എന്നിട്ടും മൗനം പാലിക്കുന്ന ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ നിലപാട് കണ്ടാണ്, ഒടുവില്‍ ഇത്തരമൊരു നിലപാടിലേക്ക് ഖത്തര്‍ എത്തിയത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.