ദോഹ മെട്രോ നിര്‍മാണം ‘കുതിച്ച് പായുന്നു’

ദോഹ: ദോഹ മെട്രോ പദ്ധതി നിര്‍മാണം അതീവ പുരോഗതി നേടിയതായി ഖത്തര്‍ ഇന്‍റിഗ്രേറ്റഡ് റെയില്‍വേ പ്രൊജക്ട് (ക്യു.ഐ.ആര്‍.പി) സീനിയര്‍ ഡയറക്ടര്‍ മാര്‍ക്കസ് ഡെംമ്മ്ലെര്‍ പറഞ്ഞു.  നാല് ലൈനുകളുടേയും നിര്‍മാണം 54 മുതല്‍ 59 ശതമാനത്തോളം പൂര്‍ത്തിയായിരിക്കുന്നു എന്നതിനെ അതീവ ആഹ്ളാദത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഖത്തര്‍ എന്‍ജിനീയേഴ്സ് സൊസൈറ്റിയുടെ സംഗമത്തിലാണ് മാര്‍ക്കസ് ദോഹ മെട്രോ പദ്ധതി നിര്‍മാണത്തിന്‍െറ ദ്രുതഗതിയിലുള്ള മുന്നേറ്റത്തെ കുറിച്ച് വെളിപ്പെടുത്തിയത്.    ലുസെയ്ലില്‍ നിന്നും വഖ്റ വരെയുള്ള 13.6 കിലോമീറ്റര്‍ റെഡ് ലൈന്‍ പാതയുടെ നിര്‍മാണം 61.4 ശതമാനവും  റെഡ് ലൈന്‍ സൗത്തിന്‍്റെ 8.9 കിലോ മീറ്ററിന്‍്റെ 66.5 ശതമാനം ജോലിയും  പൂര്‍ത്തിയായിട്ടുണ്ട്. 14.8 കിലോമീറ്റര്‍ ഗോള്‍ഡ് ലൈന്‍ ഭൂഗര്‍ഭ പാത 55 ശതമാനവും മിഷെറിബ് ഇന്‍റര്‍ചേഞ്ച് സ്റ്റേഷനുകള്‍ 54.3 ശതമാനവും 2.98 കിലോമീറ്റര്‍ ഗ്രീന്‍ലൈന്‍ എലവേറ്റഡ് 59.4 ശതമാനവും 19 കിലോമീറ്റര്‍ ഗ്രീന്‍ ലൈന്‍ ഭൂഗര്‍ഭ പാത 54.4 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.     ലുസെയ്ല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റിന്‍്റെ ജോലികള്‍ 44.8 ശതമാനമാണ് കഴിഞ്ഞത്. 32 കിലോ മീറ്റര്‍ നീളവും 35 സ്റ്റേഷനുകളും ഉള്‍പ്പെടുന്നതാണ്  ലുസെയ്ല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ്.  ട്രാന്‍സിറ്റിന്‍്റെ ജോലികള്‍ സാവധാനത്തിലാണ് നടക്കുന്നത്. എന്നിരുന്നാലും  നിശ്ചയിച്ച സമയപരിധിക്കുള്ളില്‍തന്നെ  നിര്‍മാണം പൂര്‍ത്തിയാകുമെന്നുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.      സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന 486 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ റെയില്‍ ഗതാഗത പ്രവര്‍ത്തനം നിശ്ചയപ്രകാരം പൂര്‍ത്തിയാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 2019 ല്‍ ആദ്യ ഘട്ടം പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍  11 സ്റ്റേഷനുകളുള്ള പദ്ധതി അഞ്ച് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഈ വെളിപ്പെടുത്തലോടെ രാജ്യം ഏറെ പ്രതീക്ഷയിലാണ്.
2017 അവസാനത്തോടെ രാജ്യത്തെ മെട്രോ റെയില്‍ പാള നിര്‍മാണം പൂര്‍ത്തിയാകുമെന്ന് അടുത്തിടെ ഖത്തര്‍ റെയില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. ഖത്തര്‍ മെട്രോ 2020 ആദ്യത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ലുസൈല്‍ പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ (കോര്‍ഡിനേഷന്‍) എഞ്ചിനീയര്‍ സൈഫ് അല്‍ഹിലാല്‍ കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു.  2019 അവസാനത്തോടെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും അന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.