ലുസൈല്‍ അന്താരാഷ്ട്ര സര്‍ക്യൂട്ട്  പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു

ദോഹ: ലുസൈല്‍ സര്‍ക്യൂട്ട് സ്പോര്‍ട്സ് ക്ളബിന്‍െറ (എല്‍.സി.എസ്്.സി) കീഴിലെ പ്രശസ്തമായ ലുസൈല്‍ അന്താരാഷ്ട്ര സര്‍ക്യൂട്ട് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇരുനൂറോളം വരുന്ന കായികപ്രേമികളാണ് ആദ്യ ദിവസം തന്നെ മല്‍സരക്കളം ഉപയോഗിക്കാനായി എത്തിയത്. വൈകുന്നേരം അഞ്ച് മണി മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി മൈതാനം ഉപയോഗിക്കാം. സൈക്കിളിങ്, ഓട്ടം, നടത്തം എന്നിവയുടെ പരിശീലനത്തിനായി മൈതാനം ഉപയോഗിക്കാം. അന്താരാഷ്ട്ര മത്സരവേദിയും മികച്ച നിലവാരത്തിലുള്ളതും സുരക്ഷിതത്വവുമുള്ള ഇവിടെ നിരവധി സൗകര്യങ്ങളാണുള്ളത്. പരിശീലനത്തിനത്തെുന്ന കായികപ്രേമികള്‍ക്ക് മികച്ച അവസരമായിരിക്കും ഇതോടെ കൈവരിക. 
എല്‍.സി.എസ്.സിയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടികള്‍ അരങ്ങേറുന്ന ഈ കളിക്കളം തുടക്കക്കാര്‍ക്കും കുടുംബങ്ങള്‍ക്കും കായിക വിദഗ്ധര്‍ക്കും മറ്റു ക്ളബുകള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പര്യാപ്തമാണ്. ക്ളബിന്‍െറ ആഭിമുഖ്യത്തിലുള്ള അടുത്ത പരിശീലന പരിപാടി ഫെബ്രുവരി മൂന്ന്, 10, 17 എന്നീ തിയതികളില്‍ നടക്കും. കൂടാതെ മാര്‍ച്ച് ഒമ്പത്, 23, 30 എന്നീ തീയതികളിലും പരിശീലനമുണ്ടാകും. ഖത്തര്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും തങ്ങളുടെ കുടുംബവും കൂട്ടുകാരുമൊത്ത് വിനോദം പങ്കിടാനും  കായികശേഷി വര്‍ധിപ്പിക്കാനുമുള്ള സുരക്ഷിതമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും ഇത് പൊതുജനത്തിന് പ്രാപ്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും എല്‍.സി.എസ്.സിയുടെ ചെയര്‍മാന്‍ സൗദ് അല്‍ അത്വിയ്യ പറഞ്ഞു. സൈക്ളിങ് പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം തങ്ങള്‍ക്ക് സന്തോഷം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.