ദോഹ: ലോകകപ്പ് ഫുട്ബാള്‍ സംഘാടനത്തിലൂടെ ഖത്തര്‍ പുതിയ ചരിത്രംകുറിക്കുമെന്ന് ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ. 2022 ലോകകപ്പിന് തങ്ങളുടെ എല്ലാ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും പുരാതന ഫുട്ബാള്‍ ക്ളബായ ഇംഗ്ളണ്ടിലെ ഷെഫീല്‍ഡ് എഫ്.സി പ്രതിനിധികള്‍ക്ക് ദോഹയിലെ ബ്രിട്ടീഷ് എംബസിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെഫീല്‍ഡ് എഫ്.സിയുടെ പുനരുദ്ധാരണത്തിനും തങ്ങളുടെ സ്ഥിരം മൈതാനിയായിരുന്ന ‘ഒലീവ് ഗ്രോവ്’ സ്വന്തമാക്കുന്നതിനുമായി ലോകകപ്പ് 2022 സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി (എസ്.സി) പ്രഖ്യാപിച്ച ഒരുലക്ഷം പൗണ്ട് സഹായവും മറ്റു പദ്ധതികളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കുമായാണ് സംഘം ദോഹയിലത്തെിയത്.
സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസിയുടെമായുള്ള തങ്ങളുടെ ബന്ധം എത്രമാത്രം ഊഷ്മളമാണെന്ന് ഈ സ്വീകരണത്തിലൂടെ വ്യക്തമായെന്ന് അംബാസഡര്‍ പറഞ്ഞു. ഖത്തര്‍ പഴയകാല ഫുട്ബാളിനെയും തലമുറയെയും പിന്തുണക്കുന്നുവെന്നതിന്‍െറ തെളിവാണ് ഷെഫീല്‍ഡ് എഫ്.സിക്ക് നല്‍കുന്ന സഹായം. ഇതോടൊപ്പം ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിലൂടെ ഫുട്ബാളിലെ വരുംതലമുറയെ കൂടി സ്നേഹിക്കുന്നുവെന്നതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ഷെഫീല്‍ഡ് എഫ്.സി ചെയര്‍മാന്‍ റിച്ചാര്‍ഡ് ടിംസിനെ ബ്രിട്ടീഷ് അംബാസഡര്‍ സ്വീകരിച്ചു. ലോകകപ്പ് 2022 സുപ്രീം കമ്മിറ്റി ഫോര്‍ ലീഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയും സംബന്ധിച്ചു. 1857ല്‍ തുടക്കക്കാരായിരുന്ന തങ്ങളുടെ ടീം 150 വര്‍ഷത്തോളം ഇംഗ്ളീഷ് ഫുട്ബാളില്‍ പ്രതാപം നിലനിര്‍ത്തിയിരുന്നതായി റിച്ചാര്‍ഡ് ടിംസ് പറഞ്ഞു. പണത്തിനായല്ല മറിച്ച്, ഫുട്ബാളിനോടുള്ള താല്‍പര്യം കാരണമാണ് തങ്ങളുടെ പൂര്‍വീകര്‍ ഫുട്ബാളിനെ സ്നേഹിച്ചിരുന്നതെന്നും ടിംസ് പറഞ്ഞു. ആധുനിക ഫുട്ബാളിന്‍െറ പ്രാരംഭനിയമാവലികള്‍ തയാറാക്കിയ മൈതാനം എന്ന പ്രത്യേകതയും ഷെഫീല്‍ഡ് എഫ്.സി ടീം കളിക്കുന്ന ഒലീവ് ഗ്രോവിനുണ്ട്.
ടീമംഗങ്ങള്‍ ദോഹ കോളേജ് സന്ദര്‍ശിക്കുകയും എഫ്.എ സൂപ്പര്‍ ലീഗിലെ കളിക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2022 ഫുട്ബാള്‍ മേളയുടെ ആതിഥേയരാവാനുള്ള ക്ഷണം ലഭിക്കുന്നതിന്‍െറ എത്രയോ മുമ്പേ തന്നെ ഈ കളിയെ തങ്ങള്‍ അതിരറ്റു സ്നേഹിക്കുന്നുണ്ടെന്ന് ഹസന്‍ അല്‍ തവാദി പറഞ്ഞു. ഇക്കാര്യം പലര്‍ക്കും അറിയില്ളെന്നും ഓരോ നിശ്വാസത്തിലും അത് ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൈതൃക ഫുട്ബാളിന്‍െറ വീണ്ടെടുപ്പിനായുള്ള ഷെഫീല്‍ഡിന്‍െറ എല്ലാ ശ്രമങ്ങളെയും തങ്ങള്‍ പിന്താങ്ങുന്നതായും അതില്‍ അഭിമാനിക്കുന്നതായും തവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.