ദോഹ: ഇംഗ്ളീഷ് ഫുട്ബാള്‍ ക്ളബായ ചെല്‍സിയുടെ പ്രശസ്ത താരം ജോണ്‍ ടെറിക്കായി ഖത്തറിലെ ഫുട്ബാള്‍ ക്ളബുകള്‍ വല വീശുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം സീസണ്‍ അവസാനിക്കുന്നതോടെ ടെറി ചെല്‍സിയോട് വിടപറയാനൊരുങ്ങുന്നതായി മുന്‍ ചെല്‍സിതാരം കൂടിയായ ജിയാന്‍ ഫ്രാങ്കോ സോളയാണ് വെളിപ്പെടുത്തിയത്. താന്‍ ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ടീമായ അല്‍ അറബിയടക്കം ഖത്തറിലെ മറ്റു ക്ളബുകളിലും ടെറിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടെറിയോടൊപ്പം വിവിധ ഇംഗ്ളീഷ് ക്ളബ് ഫുട്ബാള്‍ മല്‍സരങ്ങളില്‍ പന്തുരുട്ടിയ ഇറ്റാലിയന്‍ താരമാണ് സോളോ. ടെറിയുടേത് ഫുട്ബാളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണെന്നും ഇത്തരമൊരുതാരത്തിന് ഒരു ക്ളബില്‍ മാത്രമായി കളിക്കാന്‍ താല്‍പര്യപ്പെടില്ളെന്നും ലീഗിലെ എല്ലാ ക്ളബുകള്‍ക്കും ടെറിയെ നോട്ടമിടാന്‍ താല്‍പര്യമുണ്ടാവുമെന്നും സോള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
35കാരനായ ടെറി കരാര്‍ അവസാനിക്കുന്ന ജനുവരിയോടെ ലണ്ടന്‍ ക്ളബ് വിടുമെന്നും ഇരുകൂട്ടര്‍ക്കും തൃപ്തികരമായ വിരമിക്കലായിരിക്കും ഇതെന്നും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, വരുംമാസങ്ങളില്‍ കൂടുതല്‍ മികച്ച ഓഫര്‍ നല്‍കി ടെറിയെ പിടിച്ചുനിര്‍ത്താനും ചെല്‍സി ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്താഏജന്‍സിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 1998ല്‍ ക്ളബിലത്തെിയ ടെറി 700 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കുകയാണ്. നാല് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ പട്ടമടക്കം അഞ്ച് എഫ്.എ കപ്പുകള്‍, 2012 ചാമ്പ്യന്‍സ് ലീഗ് 2013 യൂറോപ്പ ലീഗ് എന്നിവയുടെ ജയത്തിലെല്ലാം ടെറിയുടെ കളിപാടവവും നേതൃത്വവുമുണ്ട്. ടെറിക്കായി അല്‍ അറബി വന്‍തുക ചെലവിടേണ്ടിവരുമെന്നാണ് ഈരംഗത്തുള്ളവരുടെ സംസാരം. നിലവില്‍ ഖത്തര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള അല്‍ അറബി പ്രശസ്ത താരം സാവിയെ സ്വന്തമാക്കിയ അല്‍ സദ്ദിനും ഒരു സ്ഥാനം താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.