ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ‘മുഹബ്ബത്ത് കീ ഉത്സവ്’ എന്ന പേരിൽ ഐ.സി.സി അശോക ഹാളിൽവെച്ച് നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ , ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സീനിയർ ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ , സിദ്ദീഖ് പുറായിൽ, അൻവർ സാദത്ത്, ബഷീർ തൂവാരിക്കൽ, അഷ്റഫ് വടകര, സി.വി. അബ്ബാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ജില്ല ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി ഭാരവാഹികൾ, വനിത വിങ് പ്രവർത്തകർ, മണ്ഡലം കമ്മിറ്റികളിലെ നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകിവിവിധ വിഷയങ്ങളിൽ നടന്ന പഠന ക്യാമ്പിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസക്തി എന്ന വിഷയത്തിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയും പ്രവാസികളും സാമ്പത്തിക അച്ചടക്കവും എന്ന വിഷയത്തിൽ മുഹമ്മദ് ഷബീബും ക്ലാസ് നടത്തി. നാട്ടിലെയും ഖത്തറിലെയും കലാകാരന്മാർ അവതരിപ്പിച്ച പരിപാടികൾ കൾചറൽ പ്രോഗ്രാമിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.