പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് ജൂണ്‍ മുതല്‍

ദോഹ: സ്വദേശികള്‍ക്കായുളള പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം ജൂണ്‍ മുതല്‍ ആരംഭിക്കുമെന്ന് സുപ്രീം ആരോഗ്യ കൗണ്‍സില്‍ (എസ്.സി.എച്ച് ) അറിയിച്ചു. നിലവിലുണ്ടായിരുന്ന ഇന്‍ഷൂറന്‍സ് പദ്ധതി സീഹയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഇത് വ്യക്തമാക്കിയത്. എന്നാല്‍ ഇതിനിടയിലുളള ആറ് മാസത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധമായി ഒരു വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആശുപത്രികളില്‍ കിടത്തി ചികില്‍സ നടത്തുന്നവര്‍ക്ക് അത് അവസാനിക്കുന്നതുവരെ നിലവിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ജൂണ്‍ മുതല്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കീഴിലായിരിക്കും സ്വദേശികള്‍ക്കുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുക.
ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധമായി സുപ്രീം ആരോഗ്യ കൗണ്‍സില്‍ സമര്‍പ്പിച്ച ചില ഭേദഗതികള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭയോഗം അംഗീകാരം നല്‍കി. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കിയതായും ഉടന്‍ തന്നെ ഇത് മന്ത്രിസഭ അംഗീകരിക്കുമെന്നും എസ്.സി.എച്ച് അധികൃതര്‍ വ്യക്തമാക്കി. അതെസമയം മുഴുവന്‍ സ്വദേശികളുടെയും ആരോഗ്യ ഇന്‍ഷൂറന്‍സ് ചുമതല ഒറ്റ കമ്പനിക്കോ അതല്ല ഒന്നിലേറെ കമ്പനികള്‍ക്ക് ആയിരിക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല. ഇന്‍ഷൂറന്‍സ് സംബന്ധമായ ബിഡ് അടുത്ത ഫെബ്രുവരിയില്‍ സുപ്രീം ആരോഗ്യ കൗണ്‍സില്‍ സ്വീകരിച്ചുതുടങ്ങുമെന്നാണറിയുന്നത്. 
ഇന്‍ഷുുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും വിവിധ സ്കീമുകളും ഉടന്‍ തന്നെ പ്രഖ്യാപിക്കും. അതെമസയം രാജ്യത്തെ പ്രവാസികള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ 24നാണ് നിലവിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി സുപ്രീം ആരോഗ്യ കൗണ്‍സില്‍ അറിയിച്ചത്. 23ന് നടന്ന മന്ത്രിസഭയോഗത്തിലെ തീരുമാന പ്രകാരമാണ് പദ്ധതി നിര്‍ത്തലാക്കുന്നതെന്നും അറിയിച്ചിരുന്നു. 
അടുത്ത ആറ് മാസത്തിനകം രാജ്യത്തെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ ഖത്തരി പൗരന്മാര്‍ക്ക് ധനമന്ത്രാലയവുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ക്ക് അധികഭാരമാകാതെ ശ്രദ്ധിക്കുമെന്നും സമിതി ഉറപ്പുനല്‍കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.