ദോഹ മദ്റസ: ദേശീയദിന ക്വിസ് മത്സരം സമാപിച്ചു

ദോഹ: ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയ്യയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മിസ്കിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ദേശീയദിന ക്വിസ് മത്സരങ്ങള്‍ സമാപിച്ചു. മിസ്കിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ പ്രാഥമിക മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 15 പേരാണ് ഫൈനലില്‍ മാറ്റുരച്ചത്. ഖത്തറിന്‍െറ ചരിത്രം, സംസ്കാരം, പൈതൃകം, പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഇസ്ലാമികം, പൊതുവിജ്ഞാനം തുടങ്ങിയ എട്ട് റൗണ്ടുകളിലായി നടന്ന വാശിയേറിയ ഫൈനലില്‍ 79 പോയിന്‍റ് നേടി മുഹ്സിന്‍ മുസ്തഫ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 71 പോയിന്‍റ് നേടിയ മുഹമ്മദ് ആശിഖ്, 68 പോയിന്‍റ് നേടിയ ഹന അബുലൈ്ളസ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മിസ്ക് പ്രസിഡന്‍റ് അമീന്‍ സുധീറിന്‍െറ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി പ്രധാനാധ്യാപകന്‍ ഉദ്ഘാടനം ചെയ്തു. മള്‍ട്ടിമീഡിയ സഹായത്തോടെ നടത്തിയ ക്വിസ് മത്സരം താജ് ആലുവ നയിച്ചു. മിസ്ക് കോ ഓഡിനേറ്റര്‍ ഹാമിദ് ഹുസൈന്‍, കോ കരിക്കുലര്‍ ആക്ടിവിറ്റീസ് ഇന്‍ചാര്‍ജ് ശിഹാബുദ്ദീന്‍, അധ്യാപകരായ യൂനുസ് സലീം, നസീഹ് സലാം, നിയാസ്, മുഹമ്മദ് മുഹ്യുദ്ദീന്‍, സി.കെ അബ്ദുല്‍ കരീം, ഫമിദ ശമീം, പി. അലി, ജശീല അലി എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് മദ്റസ പി.ടി.എ സ്പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡുകളും ഉപഹാരങ്ങളും പിന്നീട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.