ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘മെയ്ഡ് ഇൻ ഇന്ത്യ പ്രമോഷന് തുടക്കമായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാൾ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, വൈസ് പ്രസിഡന്റ് കെ.പി. അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ് മറ്റു മാനേജ്മെന്റംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവും വിൽപനയും ഈ കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാമ്പയിൻ ഈ മാസം 17 വരെ എല്ലാ ഗ്രാൻഡ് മാൾ ഔട്ട് ലെറ്റിലും ഉണ്ടാവുമെന്നും ഈ അവസരം ഉപഭോക്താക്കൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.സി.സി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.