ഒട്ടകപ്പാല്‍ ഖത്തര്‍ വിപണിയില്‍

ദോഹ: ശുദ്ധീകരിച്ച് അണുനശീകരണം നടത്തിയ ഒട്ടകപ്പാല്‍ ഖത്തറിലെ വിപണിയില്‍ വിതരണത്തിനത്തെി. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാമലീഷ്യസ് കമ്പനിയാണ് പാസ്ചുറൈസ്ഡ് പാല്‍ ഖത്തറിലെ വിപണിയിലത്തെിച്ചത്. കെയര്‍ഫോര്‍, അല്‍ മീര, സഫാരി, മോണോപ്രിക്സ്, ഫുഡ് പാലസ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉല്‍പന്നം ലഭ്യമാണ്. വിപണിയില്‍ അധികം പരിചിതമല്ലാതിരുന്ന ഒട്ടകപ്പാല്‍ ഇപ്പോള്‍ പലരും കൗതകത്തോടെ കഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ പൗരന്മാര്‍ക്ക് ഒട്ടകപ്പാല്‍ നേരത്തേ തന്നെ ലഭ്യമായിരുന്നെങ്കിലും വ്യാപകമായി കടകളിലത്തെിയത് ആദ്യമായാണ്. ഒരു ലിറ്ററിന്‍െറയും 500 മില്ലി ലിറ്റര്‍, 250 മില്ലികളുടെയും ബോട്ടിലുകളില്‍ വിവിധ രുചികളിലുളള ഒട്ടകപ്പാല്‍ ലഭ്യമാണ്. സ്ട്രോബറി, ഈത്തപ്പഴം, ചോക്ളേറ്റ് രുചികളില്‍ ഇത് ലഭ്യമാണ്. 9.75 റിയാലാണ് 250 മില്ലിയുടെ വില. ലിറ്ററിന് 39 റിയാലാണ്. രണ്ട് വര്‍ഷം മുമ്പ് ഒട്ടകപ്പാലില്‍ നിര്‍മിച്ച ചോക്ളേറ്റുകള്‍ അല്‍ നസ്മ കമ്പനി ഖത്തര്‍ വിപണിയില്‍ എത്തിച്ചിരുന്നു. പശുവിന്‍ പാലിന്‍െറ പകുതി കൊഴുപ്പ് മാത്രമേ ഒട്ടകപ്പാലിനുളളു. 35 ശതമാനം അധികം വിറ്റാമിന്‍ സി അടങ്ങിയ പാലില്‍ 10 ഇരട്ടി ഇരുമ്പിന്‍െറ അംശവും അടങ്ങിയിരിക്കുന്നു. കൂടുതല്‍ കാല്‍സ്യവും കുറഞ്ഞ കലോറിയുമാണ് ഒട്ടകപ്പാലിലുളളത്. പശുവിന്‍ പാലില്‍ നിന്ന് വ്യത്യസ്തമായി നിരവധി പ്രോട്ടീനുകളും ഒട്ടകപ്പാലിലുണ്ട്. ആമാശയ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് ഉത്തമമാണിത്. അലര്‍ജിയുണ്ടാക്കുന്ന ലാക്ടോഗ്ളോബുലിന്‍ ഒട്ടകപ്പാലിലില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.