ലഹരി വില്‍പന: ബംഗ്ളാദേശ് സ്വദേശിക്ക് 20 വര്‍ഷം തടവ്

ദോഹ: ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തിയതിന് ബംഗ്ളാദേശ് സ്വദേശിക്ക് ദോഹ ക്രിമിനല്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നാല് ലക്ഷം റിയാല്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസിന്‍െറ നാടകീയ നീക്കത്തിനൊടുവിലാണ് റയ്യാന്‍ പാര്‍ക്കിനടുത്ത് വെച്ച് പ്രതിയെ പിടികൂടിയത്. 
പിടികൂടുമ്പോള്‍ പ്രതിയുടെ കൈവശം മരിജുവാനയുടെ പാക്കറ്റുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയുമായി താമസസ്ഥലത്ത് തെരച്ചില്‍ നടത്തുകയും ഹഷീഷ് അടങ്ങിയ പാക്കറ്റുകളും കഞ്ചാവ് നിറച്ച സിഗരറ്റുകളും കണ്ടത്തെി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ പബ്ളിക് പ്രോസിക്യൂട്ടര്‍ക്ക് മുമ്പാകെ ഹാജരാക്കി. പ്രതി കുറ്റം സമ്മതിച്ചതിനാല്‍ പ്രോസിക്യൂട്ടര്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയും നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. മരിജുവാന പാക്കറ്റ് 800 റിയാലിനാണ് പ്രതി വില്‍പന നടത്തിയതെന്ന് പൊലീസ് കണ്ടത്തെി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.