ദോഹ: സിറിയന്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. എല്ലാ വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതാവണം രാഷ്ട്രീയ പരിഹാരം. ജനഭിലാഷം സാക്ഷാല്‍കരിക്കുന്ന ഏത് രാഷ്ട്രീയ പരിഹാ രത്തെയും ഖത്തര്‍ പിന്തുണക്കുമെന്നും അമീര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനാര്‍ഥം റഷ്യയിലത്തെിയ ഖത്തര്‍ അമീര്‍ റഷ്യന്‍ അസംബ്ളി ചെയര്‍മാന്‍ സര്‍ഗെ നരിഷ്കിനുമായി കൂടിക്കാഴ്ച നടത്തവേയാണ് ഖത്തറിന്‍െറ നിലപാട് വ്യക്തമാക്കിയത്. ദുരിതം പേറുന്ന സിറിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റഷ്യ മുമ്പോട്ടുവരണമെന്നും അത് ജനങ്ങളുടെ വികാരം മാനിക്കുന്നതാകണമെന്നും അമീര്‍ പറഞ്ഞു.
എല്ലാ ഭീകരവാദങ്ങളെയും ഖത്തര്‍ ശക്തമായി എതിര്‍ക്കും. എന്നാല്‍ എന്താണ് ഭീകരവാദമെന്നും ആരാണ് ഭീകരവാദികളെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അന്തരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവിരുദ്ധ സഖ്യത്തിലും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഭീകരവിരുദ്ധ സഖ്യത്തിലും ഖത്തര്‍ പങ്കാളികളാണ്. ഭീകരവാദത്തിനെതിരെയുളള പോരാട്ടം ഇന്നത്തെ സുപ്രധാന വിഷയമാണ്. എന്നാല്‍ അതിന്‍െറ അടിസ്ഥാന കാരണങ്ങള്‍ കണ്ടത്തെി പരിഹരിക്കുന്നതിലും നാം ശ്രദ്ധിക്കണം. മധ്യേഷയിലെ പ്രശ്നങ്ങളില്‍ റഷ്യ സ്വീകരിക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണെന്നും ഫലസ്തീര്‍ ജനതക്ക് റഷ്യ നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയും ഖത്തറും തമ്മിലുളള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കുമെന്നും അമീര്‍ വ്യക്തമാക്കി. ഖത്തര്‍ അമീറിന്‍െറ സന്ദര്‍ശനത്തെ ഏറെ പ്രധാന്യത്തോടെയാണ് റഷ്യ കാണുന്നതെന്ന് കൂടിക്കാഴ്ചയില്‍ റഷ്യന്‍ അസംബ്ളി ചെയര്‍മാന്‍ സര്‍ഗെ നരിഷ്കിന്‍ വ്യക്തമാക്കി. ഇന്നും നാളെയും റഷ്യയിലുളള ഖത്തര്‍ അമീര്‍ റഷ്യന്‍ പ്രസിഡന്‍റ് ഉള്‍പ്പെടെ വിവധ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.
അമീര്‍ ചെച്നിയന്‍ പ്രസിഡന്‍റ് റമദാന്‍ ഖാദിറോവുമായും കൂടിക്കാഴ്ച നടത്തി. മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലയിലെ പരസ്പര സഹകരണവും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.