ദോഹ: ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിലവില്‍ 98 ഇന്ത്യക്കാരാണുള്ളത്. കഴിഞ്ഞ മാസം ഇത് 32 ആയിരുന്നു. സെന്‍ട്രല്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായിരുന്ന 129 ആളുകള്‍ തന്നെയാണ് ജൂണിലും ജയിലില്‍ കഴിയുന്നത്. എംബസിയുടെ പ്രത്യേക സംഘം ഈ മാസം സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രവും സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ എംബസി ദഫ്ന, ഉനൈസയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യത്തെ ഓപണ്‍ ഹൗഹൗസിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ എംബസി ലേബര്‍ ആന്‍റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷനില്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 2234 തൊഴില്‍ പരാതികളാണ്. കഴിഞ്ഞവര്‍ഷം ആകെ ലഭിച്ചത് 4132 പരാതികളായിരുന്നു. ജൂണ്‍ വരെ 141 ഇന്ത്യക്കാരാണ് ഖത്തറില്‍ മരിച്ചത്. 2015ലും 2014ലും ആകെ 279 ഇന്ത്യക്കാര്‍ വീതമാണ് ഖത്തറില്‍ മരിച്ചത്. ഖത്തരി അതോറിറ്റികളില്‍ നിന്നുള്ള ആവശ്യപ്രകാരം ഡീപോര്‍ട്ടേഷന്‍ സെന്‍ററില്‍ കഴിയുന്നവരുടെ യാത്രാരേഖകളുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 34 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തു. വിവിധ തൊഴില്‍ പ്രശ്നങ്ങളില്‍പെട്ട 38 ഇന്ത്യക്കാര്‍ക്കാണ് ജൂണില്‍ നാട്ടിലേക്ക് വിമാന ടിക്കറ്റുകള്‍ നല്‍കിയത്. ഐ.സി.ബി.എഫും തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റുകളും സാമ്പത്തിക സഹായവും നല്‍കി. ഓപണ്‍ ഹൗസില്‍ അംബാസഡര്‍ സജ്ഞീവ് അറോറ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ സിങ്, ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) വൈസ് പ്രസിഡന്‍റ് ബേബി കുര്യന്‍ മറ്റ് എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓപണ്‍ ഫോറത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.