ദോഹ: റമദാനില്‍ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം പുന:ക്രമീകരിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പി.എച്ച്.സി.സി ആസ്ഥാനത്തെ പുതിയ സമയം. അല്‍റയ്യാന്‍, മദീന ഖലീഫ, അല്‍മുന്‍തസ, മുഗളീന, അബൂബക്കര്‍ സിദ്ദീഖ്, ഉമറബ്നുല്‍ ഖത്താബ്, വെസ്റ്റ് ബേ, റൗദത്ത് അല്‍ഖായില്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ് പ്രവര്‍ത്തനം. ഈ കേന്ദ്രങ്ങളിലെ പല്ല് ചികിത്സ വിഭാഗത്തിന്‍െറ പ്രവര്‍ത്തനവും വെള്ളി, ശനി ദിവസങ്ങള്‍ ഒഴികെ ഇതേ സമയത്താണ്. വെള്ളിയാഴ്ച രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയും ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ് പ്രവര്‍ത്തനം.
വിമാനത്താവള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറയും പല്ല് ചികിത്സ വിഭാഗത്തിന്‍െറയും പ്രവര്‍ത്തനം വെള്ളി, ശനി ദിവസങ്ങള്‍ ഉള്‍പ്പെടെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ്. പല്ല് ചികിത്സ വിഭാഗം വെള്ളിയാഴ്ചകളില്‍ വൈകുന്നേരം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ലബീബ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമാണ് സമയം. വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. അതേസമയം പല്ല് ചികിത്സ വിഭാഗം എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയും പ്രവര്‍ത്തിക്കും.
അല്‍ഖോര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയും വൈകീട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ് പ്രവര്‍ത്തനം. പല്ല് ചികിത്സ വിഭാഗം ശനിയാഴ്ചകളില്‍ മാത്രം. അല്‍ശമാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനവും ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നു വരെയും വൈകിട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ്. വെള്ളി, ശനി ദിവസങ്ങള്‍ ഒഴികെ പല്ല് ചികിത്സാ വിഭാഗത്തിന്‍െറ പ്രവര്‍ത്തനവും ഇതേ സമയത്താണ്. വക്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം രാവിലെ എട്ട് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ്. പല്ല് ചികിത്സ വിഭാഗം വെള്ളിയാഴ്ചയില്‍ വൈകിട്ട് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. മിസൈമീര്‍ പ്രാഥമികാരോഗ്യ കേന്ദ്രം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമാണ്. വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെ മാത്രമാണ് പ്രവര്‍ത്തനം. വെള്ളി, ശനി ദിവസങ്ങളില്‍ ഒഴികെ പല്ല് ചികിത്സ വിഭാഗം പ്രവര്‍ത്തിക്കും.
അല്‍ ശഹാനിയ കേന്ദ്രത്തില്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയാണ് പ്രവര്‍ത്തനം. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലൊഴികെ പല്ല് ചികിത്സ വിഭാഗവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണിവരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒരുമണി വരെയുമായിരിക്കും. അല്‍ തുമാമ, അല്‍ ഗറാഫ, അബു നഖ്ല, ഉംസലാല്‍, ദായെന്‍ എന്നീ കേന്ദ്രങ്ങളിലെ ആരോഗ്യ, പല്ല് വിഭാഗം ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെയുമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായിരിക്കും.
അല്‍കരാന, അല്‍ കാബന്‍ കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
അല്‍ ജമൈലിയ, ഉംബാബ് എന്നിവിടങ്ങളിലെ പല്ല് വിഭാഗം ഉള്‍പ്പെടെയുളള സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 11 വരെയും രാത്രി എട്ട് മുതല്‍ പത്ത് മണി വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.