അണ്ടര്‍ 17 ഫുട്ബാള്‍ സെലക്ഷന്‍

ദോഹ: 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ ടീമിലേക്ക് വിദേശത്ത് താമസിക്കുന്ന പ്രഗത്ഭരായ കുട്ടികളെ കണ്ടത്തെുന്നതിന് ദോഹയില്‍ സെലക്ഷ ട്രയല്‍സ് നടത്തുന്നു. തെരഞ്ഞെടുക്കുന്ന 16 കളിക്കാരെ ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സിലേക്ക് നോമിനേറ്റ് ചെയ്യും. ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) സപോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓവര്‍സീസ് സ്കൗട്ടിങ്ങിന്‍െറ ഭാഗമായാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. 
ജൂണ്‍ ഒമ്പതിന് വൈകുന്നേരം എട്ട് മണിക്ക് എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് സെലക്ഷന്‍ ട്രയല്‍. എ.ഐ.എഫ്.എഫ് സായി സ്കൗട്ടിങ് മിഡില്‍ ഈസ്റ്റ് കോ ഓഡിനേറ്റര്‍ സി.കെ.വി ഷാനവാസിന്‍െറ നേതൃത്വത്തില്‍ ദോഹയിലെ ഫുട്ബാള്‍ ക്ളബായ യുനൈറ്റഡ് കേരള എഫ്.സിയുമായി സഹകരിച്ചാണ് ട്രയല്‍സ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 2000 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ പാസ്പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോകളും സഹിതം 7.30ന് എം.ഇ.എസ് ഗ്രൗണ്ടില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 66547623 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.