ദോഹ: 2018 ലെ റഷ്യന്‍ ലോകകപ്പ് ഏഷ്യന്‍ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് സിയിലെ ഏഴാം മത്സരത്തില്‍ ഖത്തര്‍ ഇന്ന് ഹോങ്കോങുമായി ഏറ്റുമുട്ടും. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിനാണ് കിക്കോഫ്. മത്സരത്തില്‍ ഖത്തര്‍ ടീമിനെ പിന്തുണക്കാന്‍ മുഴുവന്‍ പ്രവാസി സമൂഹവും ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ ആഹ്വാനം ചെയ്തു.
ദോഹ മില്ളേനിയം ഹോട്ടലില്‍ നടന്ന ഇന്ത്യന്‍ കമ്യൂണിറ്റി കോ ഓഡിനേഷന്‍ അവസാനവട്ട വിലയിരുത്തല്‍ യോഗം ചേര്‍ന്നു. ക്യു.എഫ്.എ ഏഷ്യന്‍ കമ്യൂണിറ്റി കോ ഓഡിനേറ്റര്‍ മുഹമ്മദ് ഖുതുബ്, ഹസന്‍ ചൗഗ്ളെ, എം.എസ് ബുഖാരി, ഡോ. മോഹന്‍ തോമസ്, കെ.എം വര്‍ഗീസ്, അരവിന്ദ് പാട്ടീല്‍, ഹബീബുന്നബി, സഫീര്‍ ചേന്ദമങ്ങല്ലൂര്‍, അസീം അബ്ബാസ്, ഇ.ബി അബ്ദുറഹ്മാന്‍, അബ്ദുല്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു. ഏഴ് മണിക്ക് തുടങ്ങുന്ന കളി കാണാന്‍ 5.30ന് മുമ്പത്തെി ടിക്കറ്റ് കരസ്ഥമാക്കണം. മത്സരം കാണാന്‍ 6000ത്തിധിലധികം ഇന്ത്യന്‍ കാണികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാണികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ 50 ലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.