ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട് അപരാജിതരായി ഖത്തര്‍

ദോഹ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യോഗ്യത റൗണ്ടില്‍ ഖത്തറിന് തുടര്‍ച്ചയായ ഏഴാം വിജയം.   ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹോങ്കോങിനെ തകര്‍ത്തു. ഇരുപകുതികളിലുമായി സ്റ്റാര്‍ സ്ട്രൈക്കര്‍ ഹസന്‍ അല്‍ ഹെയ്ദോസും സെബാസ്റ്റ്യന്‍ സോറിയയുമാണ് ഖത്തറിനായി ഗോളുകള്‍ സ്കോര്‍ ചെയ്തത്. നേരത്തെ തന്നെ ഗ്രൂപ്പ് സിയില്‍ ഒന്നാമതായിരുന്ന ഖത്തറിന് ഹോങ്കോങിനെതിരായ മത്സരം നിര്‍ണായകമായിരുന്നില്ല. ഏഷ്യന്‍ മേഖലയിലെ യോഗ്യത മത്സരങ്ങളില്‍ ഖത്തര്‍ മൂന്നാം റൗണ്ടിലത്തെിയിരുന്നു. മാത്രമല്ല 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കും ഖത്തര്‍ യോഗ്യത നേടിയിരുന്നു. 
ഏവേ മത്സരത്തില്‍ ഖത്തര്‍ ഹോങ്കോങിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇന്നലെ ഖത്തറിനെതിരെ പരാജയപ്പെട്ടതോടെ ഹോങ്കോങിന്‍െറ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമായിട്ടുണ്ട്.  മത്സരത്തില്‍ ഖത്തറിനായിരുന്നു സമ്പൂര്‍ണ ആധിപത്യം. 20ാം മിനിറ്റില്‍ ഹസന്‍ ഖാലിദ് അല്‍ ഹെയ്ദോസാണ് ഖത്തറിനായി ആദ്യം സ്കോര്‍ ചെയ്തത്. 87ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ സോറിയ ലീഡുയര്‍ത്തി. 21പോയിന്‍റുമായി ഗ്രൂപ്പ് സിയില്‍ ബഹുദൂരം മുന്നിലാണ് ഖത്തര്‍. ചൈനയുമായാണ് ഖത്തറിന്‍െറ അടുത്ത മത്സരം. രണ്ടാം റൗണ്ടില്‍ എട്ടു ഗ്രൂപ്പുകളിലായി മത്സരിക്കുന്ന 40 രാജ്യങ്ങളില്‍ നിന്ന് 12 ടീമുകളാണ് മുന്നാം റൗണ്ടില്‍ മത്സരിക്കുന്നത്. ഖത്തര്‍ ഉള്‍പ്പടെ എട്ട് ഗ്രൂപ്പ് ജേതാക്കളും ഈ ഗ്രൂപ്പുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച നാല് രണ്ടാം സ്ഥാനക്കാരുമാണ് മൂന്നാം റൗണ്ടില്‍ പോരാടുന്നത്.
ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ 2017 സെപ്തംബര്‍ വരെയാണ് മൂന്നാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. ആറ് വീതം ടീമുകള്‍ ഉള്‍പ്പെട്ട രണ്ടു ഗ്രൂപ്പുകളിലായാണ് മൂന്നാം റൗണ്ട് മത്സരങ്ങള്‍. ഗ്രൂപ്പിലെ ഓരോ ടീമും എതിരാളികള്‍ക്കെതിരെ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും കളിക്കണം. ഒരു ടീമിന് പത്ത് മത്സരങ്ങള്‍ വീതം. രണ്ടു ഗ്രൂപ്പുകളിലും വിജയികളാകുന്നവരും രണ്ടാമതത്തെുന്നവരും 2018 റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും. അതായത് മൂന്നാം റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലുമായി ആദ്യ രണ്ട് സ്ഥാനങ്ങളിലത്തെുന്നവര്‍ക്ക് റഷ്യന്‍ ലോകകപ്പ് കളിക്കാം. ഏഷ്യയില്‍ നിന്നും അഞ്ച് ടീമുകള്‍ക്കാണ് ലോകകപ്പ് യോഗ്യത ലഭിക്കുക. അവേശേഷിക്കുന്ന ഒരു ടീമിനെ കണ്ടത്തെുന്നതിനായി നാലാം റൗണ്ട് ഉണ്ടാകും. മൂന്നാം റൗണ്ടില്‍ രണ്ടു ഗ്രൂപ്പിലും മൂന്നാമതത്തെുന്ന ഒരോ ടീം വീതം നാലാം റൗണ്ടില്‍ പ്രവേശിക്കും. അടുത്ത വര്‍ഷം ഒകേ്ടാബറില്‍ നടക്കുന്ന  ഈ റൗണ്ടില്‍ രണ്ട് ടീമുകളും ഹോം, എവേ മത്സരങ്ങള്‍ കളിക്കും. വിജയികള്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ളേ ഓഫിലൂടെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടും. അല്‍ സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ ഇന്ത്യക്കാരടക്കം നിരവധി പേരാണ് എത്തിയിരുന്നത്. ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കള്‍ കളികാണാനത്തെുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.