അലപ്പോയുടെ കണ്ണീരൊപ്പാന്‍ റസ്റ്റോറന്‍റുകളുടെ ഒരുനാള്‍ വരുമാനം

ദോഹ: സിറിയയിലെ അലപ്പോയില്‍ ഭരണകൂടത്തിന്‍െറ ഭീകരാക്രമണത്തിനിരയാകുന്നവര്‍ക്ക് ഒരുകൈ സഹായവുമായി ഖത്തറിലെ ഒരു ഡസനിലേറെ റസ്റ്റോറന്‍റുകള്‍ കൈകോര്‍ക്കുന്നു. മെയ് ആറിന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും സിറിയയിലെ ദുരിതബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം. കതാറ കള്‍ചറല്‍ വില്ളേജ്, ആസ്പയര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ചപ്പാത്തി ആന്‍റ് കറക്ക്, എല്‍സാര്‍ സീഫുഡ് മാര്‍ക്കറ്റ്, ലേ വെസുവിഓ ഇറ്റാലിയന്‍ റെസ്റ്റോറന്‍റ്, ചാകലേറ്റ്, ബര്‍ഗറി, സലാഡ് ബൊട്ടീക് തുടങ്ങിയ റസ്റ്റോറന്‍റുകളാണ് സഹായ ചങ്ങലയില്‍ കണ്ണിചേരുന്നത്. ആസ്പയര്‍ സോണും  കതാറ ഹോസ്പിറ്റാലിറ്റിയാണ് റസ്റ്റോറന്‍റുകളെ ഒരുകുടക്കീഴില്‍ അണിനിരത്തി, സിറിയയിലേക്ക് സഹായം നല്‍കുന്ന വിവരം സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പ്രഖ്യാപിച്ചത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് സഹായം നല്‍കുക. ഖത്തറിലെ പൊതുജനങ്ങളെ കൂടി ഇതില്‍ പങ്കാളികളാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്പയര്‍ കതാറ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ കഖൂദ് അല്‍ ഹിലാല്‍ പറഞ്ഞു.
അലപ്പോയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഖത്തറിലെ വിവിധ ചാരിറ്റി സംഘങ്ങള്‍ അവസരമൊരുക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ അറബിക് വെബ്സൈറ്റ് വഴിയും  4466 7711 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചും സഹായം നല്‍കാവുന്നതാണ്. ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ വെബ്സൈറ്റ് മുഖേനയും 16002 എന്ന നമ്പറില്‍ വിളിച്ചും സഹായം നല്‍കാം. റാഫ് ചാരിറ്റിയുടെ വെബ്സൈറ്റ് വഴിയും സഹായമത്തെിക്കാം. വന്‍തോതില്‍ ബോംബാക്രമണം നടക്കുന്നതിനാല്‍ ജനജീവിതം ദുരിതപൂര്‍ണമായ അലപ്പോയില്‍ ആദ്യസഹായവുമായി എത്തിയ സംഘം ഖത്തര്‍ ചാരിറ്റിയുടേതാണ്. ഖത്തറില്‍ നിന്നുള്ള മറ്റു ചാരിറ്റി സംഘടനകളും സഹായഹസ്തവുമായി പിറകെയത്തെി.

ഖത്തര്‍ റെഡ്ക്രസന്‍റ് സൊസൈറ്റി രണ്ട് ലക്ഷം ഡോളറിന്‍െറ ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തിര സഹായം അലപ്പോയില്‍ എത്തിച്ചിട്ടുണ്ട്. 1850 മെഡിക്കല്‍ കിറ്റ്, 28,000 ലിറ്റര്‍ ഇന്ധനം, 80,000 ഡോളറിന്‍െറ ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇതില്‍ പെടും. അലപ്പോയില്‍ അല്‍ സഖൗര്‍ എന്ന പേരില്‍ ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്. ദിവസേന നൂറിലേറെ പേരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ശൈഖ് ഥാനി ബിന്‍ അബ്ദുല്ല ഫൗണ്ടേഷന്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസും (റാഫും) ശൈഖ് ഈദ് ബിന്‍ മുഹമ്മദ് ആല്‍ഥാനി ചാരിറ്റി ഫൗണ്ടേഷനും (ഈദ് ചാരിറ്റി) രംഗത്തുണ്ട്. ‘അലപ്പോയ്ക്ക് വേണ്ടി’ എന്ന തലക്കെട്ടില്‍ ഹോളി ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് റാഫ് ചാരിറ്റി സഹായം സമാഹരിക്കുന്നത്. സിറിയന്‍ ജനതയുടെ ദുരന്തത്തില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ഉന്നത വ്യക്തിത്വങ്ങളാല്‍ സമൂഹത്തെ ഹോളി ഖുര്‍ആന്‍ റേഡിയോയിലൂടെ ബോധവല്‍കരിക്കുന്നുണ്ട്. 40 ആംബുലന്‍സുകളും 150 പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം ഈദ് ചാരിറ്റിയുടെ സഹായസംഘവും അലപ്പോയിലുണ്ട്. ആവശ്യയമായ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും അവരുടെ ഗതാഗത സൗകര്യം ഒരുക്കുന്നതിനായും ഇവര്‍ സജ്ജമാണെന്നും ചാരിറ്റി അറിയിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാനായി ഈദ് ചാരിറ്റിയുടെ 25 കാറുകളും അലപ്പോയില്‍ സഞ്ചരിക്കുന്നുണ്ട്.
അലപ്പോയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അറബ് ലീഗ് അടിയന്തര യോഗം ചേരണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയന്‍ ഭരണകൂടം സ്വന്തം ജനതക്കെതിരെ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്ര നേതാക്കളുമായും ഖത്തര്‍ ആശയവിനിമയം നടത്തിവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.