സാകിര്‍ നായികിന്‍െറ പ്രഭാഷണത്തിന് ആയിരങ്ങള്‍

ദോഹ: കതാറ കള്‍ച്ചറല്‍ വില്ളേജ് ആംഫി തിയറ്ററില്‍ സംഘടിപ്പിച്ച വിഖ്യാത ഇന്ത്യന്‍ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാകിര്‍ നായികിന്‍െറ ദൈവാസ്തിത്വം വിഷയത്തില്‍ സംഘടിപ്പിച്ച പഠനസദസില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആംഫി തിയറ്ററില്‍ നടന്ന പരിപാടിയില്‍ ഉന്നത വ്യക്തികളും ശൈഖുമാരും മാധ്യമ പ്രവര്‍ത്തകരും ചാരിറ്റി സംഘടന പ്രതിനിധികളുമടക്കം 13,000ത്തിലധികം ആളുകളാണ് ഇസ്ലാമിക പ്രബോധനകന്‍ കൂടിയായ സാകിര്‍ നായികിന്‍െറ സംബന്ധിച്ച പഠന ക്ളാസിനത്തെിച്ചേര്‍ന്നത്. ഇംഗ്ളീഷില്‍ നടത്തിയ പഠനക്ളാസ് ഒരേ സമയം അറബിക്, ഉര്‍ുദു, ഫിലിപിനോ ഭാഷയായ തഗാലോഗ് എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. കൂറ്റന്‍ സ്ക്രീനുകളാണ് ഇതിനായി ഒരുക്കിയിരുന്നത്. വിവിധ പ്രാദേശിക അന്തര്‍ദേശീയ ടി.വി ചാനലുകള്‍ ഡോ. സാകിര്‍ നായികിന്‍െറ പരിപാടി തല്‍സമയം സംപ്രേഷണവും ചെയ്തു.
വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും മറ്റു പ്രമാണിക ഗ്രന്ഥങ്ങളും അടിസ്ഥാനമാക്കി ദൈവത്തിന്‍െറ അസ്തിത്വം സംബന്ധിച്ചുള്ള പ്രത്യേക പഠന ക്ളാസ് ഡോ. സാകിര്‍ നായികിന്‍െറ പുതിയ ശ്രമങ്ങളിലൊന്നാണ്. പരിപാടിക്ക് ശേഷം നടന്ന ചോദ്യോത്തരവേളയാണ് ഏറ്റവും ആകര്‍ഷകമായത്.ഡോ. സാകിര്‍ നായികിനുള്ള പ്രത്യേക ഉപഹാര സമര്‍പ്പണം കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി നിര്‍വഹിച്ചു.
അല്‍ ജസീറ നെറ്റ്വര്‍ക്കടക്കം മറ്റു മീഡിയകള്‍ക്ക് സമാപന ചടങ്ങില്‍ കതാറ ജനറല്‍ മാനേജര്‍ നന്ദി പ്രകാശിപ്പിച്ചു. പരിപാടിക്ക് ശേഷം നാല് പേര്‍ വേദിയില്‍ വെച്ച് ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.