ദേശീയ ദിനം പടിവാതിൽക്കൽ; ആഘോഷം കെങ്കേമമാക്കാൻ രാജ്യം ഒരുങ്ങുന്നു

ദോഹ: ഡിസംബർ 18ലെ ഖത്തർ ദേശീയ ദിനം വർണ്ണാഭമാക്കാൻ രാജ്യം തയ്യാറെടുപ്പിലാണ്. ഇതിെൻറ ഭാഗമായി തെരുവോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ദേശീയ പതാകയായ അദ്ഹം ഉയർത്തുന്നതിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും ചിത്രങ്ങൾ പതിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാജ്യനിവാസികളും പ്രമുഖ കമ്പനികളും സ്​ഥാപനങ്ങളും. 
വാഹനങ്ങളിലും മറ്റും രാജ്യത്തിെൻറ പതാകയടക്കമുള്ള ചിത്രങ്ങൾ പതിക്കുന്നതും ആരംഭിച്ചിട്ടുണ്ട്. 1978 ഡിസംബർ 18ന് ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനി ഉപഭൂഖത്തിലെ ജനങ്ങളെ ഒരു കൊടിക്കീഴിൽ അണിനിരത്തിയതിെൻറ ഓർമ്മകളാണ് ദേശീയദിനത്തിൽ പ്രതിഫലിക്കുന്നത്. രാജ്യത്തിെൻറ നിലനിൽപ് അതിെൻറ ജനങ്ങളുടെ ഐക്യത്തിലാണെന്ന സന്ദേശം ഇതിലൂടെ ലോകത്തിന് നൽകാനും സാധിക്കുന്നു. വരും ദിനങ്ങളിൽ നടക്കുന്ന പരിപാടികളിലും മറ്റും പങ്കെടുക്കാനും ഭാഗഭാക്കാനുമുള്ള ഒരുക്കത്തിലാണ് ജനങ്ങൾ. 
രാജ്യത്തെ പ്രധാന കടകളിലെല്ലാം രാജ്യത്തിെൻറ പതാകകളും പതാക ആലേഖനം ചെയ്ത വസ്​ത്രങ്ങളടക്കമുള്ള വസ്​തുക്കളും വിൽപനക്കെത്തിയിരിക്കുന്നു. ദേശീയ പതാകക്ക് അവയുടെ വലുപ്പമനുസരിച്ച് 105 റിയാൽ മുതൽ 400 റിയാൽ വരെയാണ് വിലയിട്ടിരിക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മുഖം മൂടികളും ഖത്തർ നിറം പതിപ്പിച്ച പേന മുതലുള്ള വസ്​തുക്കളും ദേശീയ ദിനത്തിെൻറ ഭാഗമായി കടകളിലെത്തിയിട്ടുണ്ട്. 
ദേശീയ ദിനത്തിെൻറ ഭാഗമായി പ്രധാന പരിപാടികൾ അരങ്ങേറുന്ന ദർബ് അൽ സായിയിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സ്​പോർട്സ്​ റൗണ്ട് എബൗട്ടിനും അൽ സദ്ദിനും സമീപത്തായി ദോഹ എക്സ്​പ്രസ്​ വേക്ക് അടുത്തായാണ് ദർബ് അൽ സായി നിലകൊള്ളുന്നത്. ഇതിനകം തന്നെ റോഡിനരികിൽ ദേശീയ പതാകകൾ നാട്ടിയിട്ടുണ്ട്. രാജ്യത്തിെൻറ സാംസ്​കാരിക പാരമ്പര്യം വിളിച്ചോതുന്ന പ്രദർശനങ്ങൾ, കലാപരിപാടികൾ, ആരോഗ്യ ബോധവൽകരണ പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ദർബ് അൽ സായിയിൽ അരങ്ങേറും. പ്രദർശനങ്ങളിലും മറ്റും മന്ത്രാലയങ്ങളും പൊതു–സ്വകാര്യ സ്​ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. 
പരേഡ് നടക്കുന്ന കോർണിഷ് സ്​ട്രീറ്റിലും ദേശീയ ദിനത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പാതയോരങ്ങളിലെ ഈന്തപ്പന മരങ്ങളിൽ ഇതിനകം തന്നെ അലങ്കാര വിളക്കുകൾ സ്​ഥാപിച്ചു കഴിഞ്ഞു. പരേഡ് കാണാനെത്തുന്നവർക്കുള്ള സ്​റ്റേഡിയം നിർമാണവും ആരംഭിച്ചിട്ടുണ്ട്. 
പ്രധാന കേന്ദ്രമായ സൂഖ് വാഖിഫും ദേശീയ ദിനത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. കോർണിഷിലെ പരേഡ് കഴിഞ്ഞാലുടൻ സൂഖ് വാഖിഫ് ജനനിബിഢമാകും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.