ദോഹ: മേല്‍ത്തരം ഭക്ഷ്യവസ്തുക്കളുടെയും ഗതാഗത സൗകര്യങ്ങളുടെയും നിരക്കുകളാണ് രാജ്യത്തെ ജീവിതച്ചെലവ് കൂട്ടുന്നതില്‍ പ്രധാനികളെന്ന് റിപ്പോര്‍ട്ട്.
മുന്‍മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്തൃ വില സൂചിക (സി.പി.ഐ) 0.2 ശതമാനം കണ്ട് വര്‍ധിച്ചതായാണ് വികസനാസൂത്രണ കണക്കെടുപ്പ് മന്ത്രാലയം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഖത്തറിലെ വാര്‍ഷിക പണപ്പെരുപ്പ് നിരക്ക് 2.9 ശതമാന നിരക്കിലാണ് നീങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ വില സൂചികയില്‍ 12.58 ശതമാനം ഉള്‍ക്കൊള്ളുന്ന ഭക്ഷണ-പാനീയ മേഖലയിലെ വിലക്കയറ്റ നിരക്ക് ആഗസ്റ്റ് മാസം 1.1 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്. എന്നാല്‍, വാര്‍ഷിക വിലക്കയറ്റ നിരക്കില്‍ 1.8 ശതമാനത്തിന്‍െറ താഴ്ചയും ഈ മേഖലയില്‍ പ്രകടമാകുന്നുണ്ട്.ഉപഭോക്തൃ വില സൂചികയില്‍ 14.59 ശതമാനം വരുന്ന ഗതാഗത മേഖലയുടെ വിലക്കയറ്റ നിരക്ക് മറ്റു മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റില്‍ 0.8 ശതമാനം കണ്ടാണ് വര്‍ധിച്ചിട്ടുള്ളത്. (വാര്‍ഷിക നിരക്ക് കണക്കാക്കുമ്പോള്‍ 4.4 ശതമാനത്തിന്‍െറ ഉയര്‍ച്ചയാണ് ഈ മേഖലക്കുള്ളത്). പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയടങ്ങുന്ന മേഖല ഉപഭോക്തൃ വില സൂചികയില്‍ 21.89 ശതമാനമായാണ് കണക്കാക്കിയുട്ടിയുള്ളത്. ഇവയില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 0.1 ശതമാനവും വാര്‍ഷിക വിലക്കയറ്റ നിരക്കില്‍ 3.8 ത്തിന്‍െറ ഉയര്‍ച്ചയുമാണുള്ളത്.
ഈ മേഖലയില്‍നിന്ന് പാര്‍പ്പിടം, വെള്ളം, വൈദ്യൂതി, ഗ്യാസ്, ഇന്ധനം എന്നിവ മാറ്റിനിര്‍ത്തിയാല്‍ പണപ്പെരുപ്പ നിരക്ക് 0.3 ശതമാനവും. വസ്ത്രവും, പാദരക്ഷകളും അടങ്ങുന്ന മേഖല സി.പി.ഐയടെ 5.11 ശതമാനം വരും. ഈ മേഖലയുടെ വിലക്കയറ്റ നിരക്ക് 5.11 ശതമാനമാണ്. വാര്‍ഷിക വിലക്കയറ്റ നിരക്ക് 1.6 ശതമാനവും. ഉപഭോക്തൃ വില സൂചികയില്‍ 5.75 ശതമാനമായ വിദ്യാഭ്യാസ മേഖലയിലെ ചെലവുകളില്‍ വാര്‍ഷിക നിരക്കായ 7.1 ശതമാനം ആഗസ്റ്റ് മാസവും നിലനില്‍ക്കുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. ജൂലൈ മുതല്‍ ഇതേ നിരക്കാണ് അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോക്തൃ വില സൂചികയില്‍ 1.79 ശതമാനം വരുന്ന ആരോഗ്യരംഗത്തെ ചെലവുകളില്‍ ഒരു ശതമാന താഴ്ചയാണ് അനുഭവപ്പെട്ടിട്ടുള്ളത് വാര്‍ക്ഷിക വിലക്കയററ നിരക്കുമായി സാമ്യപ്പെടുത്തുമ്പോള്‍ അനുഭവപ്പെടുന്നത്.
ജൂലൈ ആഗസ്റ്റ് നിരക്കുകളും ഒരേ നിരപ്പിലാണ് തുടരുന്നത്. സി.പി.ഐ സൂചികയില്‍ 0.27 ശതമാനം വരുന്ന പുകയില മേഖലയുടെ വിലക്കയറ്റ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വാര്‍ഷിക പണപ്പെരുപ്പ നിരക്കിലും മാസ കാലയളവിലെ വിലക്കയറ്റ നിരക്കിലും ഒരേ രീതിയിലാണ് ഈ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്‍െറ തോത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.