ട്രാന്‍സിറ്റില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം തങ്ങാം

ദോഹ: ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത ് തങ്ങാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും വിമാനത്താവള അതോറിറ്റിയും ഖത്തര്‍ എയര്‍വെഴ്സും സഹകരിച്ചായിരിക്കും ഇതിന് അവസരം ഒരുക്കുക. അഞ്ച് മണിക്കൂര്‍ സമയ പരിധിയുളള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നല്‍കേണ്ടതില്ല. ടൂറിസം വികസന മേഖലയില്‍ ഈ തീരുമാനം വലിയ കുതിച്ച് ചാട്ടം തന്നെ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. മുമ്പ് എട്ട് മണിക്കൂറില്‍ കൂടുതല്‍ സ്റ്റോപ്പ് ഓവര്‍ ഉള്ളവര്‍ക്കായിരുന്നു രണ്ട് ദിവസത്തെ ട്രാന്‍സിറ്റ് വിസ അനുദിച്ചിരുന്നത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ ഹമദ് വിമാനത്താവളത്തിലത്തെി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ട്രാന്‍സിറ്റ് വീസ അപ്പോള്‍ തന്നെ അനുവദിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.