ദോഹ: സിറിയൻ ജനതയെ സഹായിക്കുന്നതിനായി ഖത്തർ 100 മില്യൻ ഡോളർ നൽകും. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി നിർവഹിച്ചു. ബ്രസ്സൽസിൽ നടക്കുന്ന സിറിയയെയും മേഖലയെയും സഹായിക്കാനുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അേദ്ദഹം.
ഇതുവരെ സിറിയയിലെ ദുരിതബാധിതരായ ജനതക്ക് ഖത്തർ നിരവധി സഹായ പ്രവർത്തനങ്ങൾ നൽകിയിരുന്നു. സിറിയയിലെ നിരപരാധികളായ ജനങ്ങളെ സഹായിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര സംവിധാനത്തിന് ഖത്തർ നൽകിയ അടിയന്തര സഹായം അഞ്ച് ലക്ഷം ഡോളറായിരുന്നു.
അഞ്ച് ലക്ഷം ഡോളർ കൂടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സിറിയൻ അഭയാർഥികൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം വികസനവും സ്ഥിരതയും കൈവരിക്കുന്നതിന് വിദ്യാഭ്യാസ മേഖലയെ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു.
വ്യക്തിഗതമായോ നയതന്ത്ര വഴിയിലൂടെയോ യു എൻ മുഖാന്തിരമോ സിറിയൻ ജനതക്ക് കഴിയുന്നിടത്തോളം മാനവിക സഹായം എത്തിക്കുന്നതിൽ ഖത്തർ താൽപ്പര്യം പുലർത്തുന്നുണ്ട്. ഖത്വറിെൻറ ‘അറിവും പരിശീലനവും നൽകൽ’ പദ്ധതി , അഞ്ച് വർഷം കൊണ്ട് നാല് ലക്ഷം സിറിയക്കാർക്ക് സഹായകരമാകുമെന്നും .
‘ഒരു കുട്ടിയെ പഠിപ്പിക്കൂ’ പദ്ധതിയിലൂടെ 9.85 ലക്ഷം സിറിയൻ വിദ്യാർഥികൾക്ക് പ്രയോജനം ലഭിച്ചിട്ടുള്ളതായും ഖത്തർ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സിറിയൻ ജനതക്ക് വേണ്ടി 1.6 ബില്യൻ ഡോളറാണ് ഖത്തർ ഇതുവെര നൽകിയത്. ഏഴായിരം കുടുംബങ്ങൾ ഖത്തറിൽ ഉണ്ടെന്നും അവർ ഉൾപ്പെടെ അറുപതിനായിരം സിറിയക്കാർക്ക് ഖത്തർ അഭയവും തൊഴിലും നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.