ദോഹ: 2018 ലോകകപ്പിനായുള്ള ലോകകപ്പ് യോഗ്യത റൗണ്ടിലെ അവശേഷിക്കുന്ന പോരാട്ടങ്ങൾക്കായി ഖത്തർ ദേശീയ ടീം വീണ്ടും പരിശീലനത്തിൽ. ആഗസ്റ്റ് 31ന് സിറിയയുമായും സെപ്റ്റംബർ അഞ്ചിന് ചൈനയുമായാണ് ഫെലിക്സ് സാഞ്ചസിെൻറ സംഘത്തിെൻറ പോരാട്ടങ്ങൾ.
ഇതിൽ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന ചൈനയുമായുള്ള പോരാട്ടത്തിന് അടുത്തിടെ അമീർ ഉൽഘാടനം ചെയ്ത 2022 ലോകകപ്പ് മൈതാനങ്ങളിലൊന്നായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാകുന്ന കാര്യത്തിൽ ഏകദേശം ഉറപ്പായിട്ടുണ്ട്.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ ഖലീഫ സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്ന കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇത് സംബന്ധിച്ച് നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.
അമീർ കപ്പ് ഫൈനലിന് ശേഷം ലോകനിലവാരത്തിലുള്ള ഖലീഫ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു മത്സരം നടക്കുന്നത്.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി ബർമിംഗ്ഹാമിലെ സെൻറ് ജോർജ് പാർക്കിൽ പരിശീലനത്തിലേർപ്പെട്ട ഖത്തർ ടീം, ആഗസ്റ്റ് ഒമ്പത്, 13,16 തിയതികളിലായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും. തുടർന്ന് ദോഹയിലേക്ക് തിരിക്കുന്ന ടീം, ആഗസ്റ്റ് 29 വരെ നീളുന്ന മലേഷ്യൻ പര്യടനത്തിനായി വീണ്ടും തിരിക്കും.
അവസാന മത്സരത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ ഖത്തറിെൻറ യോഗ്യതാ പ്രതീക്ഷകൾ വീണ്ടും സജീവമാകുകയായിരുന്നു. ഗ്രൂപ്പിൽ ഏഴ് പോയൻറുമായി അഞ്ചാം സ്ഥാനത്താണ് ഖത്തർ. രണ്ട് ജയവും ഒരു സമനിലയുമാണ് ഖത്തറിനുള്ളത്.
ദക്ഷിണ കൊറിയക്കെതിരെ നേടിയ മികച്ച ജയം ഹസൻ അൽ ഹൈദുസിനും സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
സിറിയയുമായി നടന്ന ആദ്യ മത്സരത്തിലെ ജയവും ഖത്തറിന് മുൻതൂക്കം നൽകുന്നുണ്ട്. അടുത്ത രണ്ട് മത്സരങ്ങളിലും വൻ മാർജിനിൽ വിജയിക്കുകയും മറ്റ് ടീമുകളുടെ ഫലങ്ങൾ അനുകൂലമാകുകയും ചെയ്താൽ 2018 ലോകകപ്പിൽ ഖത്തറെന്ന കൊച്ചു ഏഷ്യൻ രാജ്യം പന്തുതട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.