ദോഹ: രാജ്യം നേരിടുന്ന ശക്തമായ വെല്ലുവളികൾ അതിജയിക്കാൻ ദേശവാസികളുടെ ശക്തമായ പിന്തുണയോടെ ഒറ്റക്കെട്ടായി മുേമ്പാട്ടുപോകുമെന്ന് പ്രധാനമന്ത്രി അബ്ദുല്ല ബിൻ നാസർ ആൽഥാനി. മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസന–സാമ്പത്തിക മേഖലകളിൽ രാജ്യം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന കുതിച്ച് ചാട്ടം ശക്തമായി തന്നെ മുേമ്പാട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഒത്തൊരുമിച്ചുള്ള പരിശ്രമം ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാൻ സാധിക്കുമെന്നതിന് കാലം സാക്ഷിയാണ്. വലിയ മുന്നേറ്റമാണ് നാം നടത്തിയിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിലും ഈ ഒത്തൊരമയും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ രാജ്യം കാത്തുസൂക്ഷിക്കുന്ന ധാർമികത നിലനിർത്താൻ നമുക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നമുക്ക് നമ്മുടെ മുൻഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രാധാന്യമുളളതും സുപ്രധാനമായതും എന്ന് രണ്ടായി നമുക്കതിനെ വേർതിരിക്കാം. സുപ്രധാനമായതിനാണ് നാം മുൻഗണന നൽകേണ്ടത്. പ്രധാനപ്പെട്ടവയുണ്ടെങ്കിൽ കൂടി സുപ്രധാനമായ വിഷയങ്ങൾക്ക് നാം പ്രാധാന്യം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തിെൻറ നിലവാരം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി സ്വദേശികൾക്കും വിദേശികൾക്കും അവരുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ നാം ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മുേമ്പാട്ടുവെച്ച ആശയങ്ങളെ നാം ഏറ്റെടുത്ത് കഴിഞ്ഞു. ഇനിയുള്ള നാളുകൾ അതിെൻറ പൂർത്തീകരണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ളവയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.