12 ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 63 എണ്ണത്തിന് പ്രാഥമിക അനുമതി

ദോഹ: ഖത്തറില്‍ 63 പുതിയ സ്കൂളുകള്‍ ആരംഭിക്കാന്‍ പ്രാഥമിക അനുമതിയായി. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ സ്കൂളുകളാണ്. അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവേശം നല്‍കാവുന്ന തരത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. 
ഖത്തര്‍ വിദ്യഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ലഭിച്ച അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത സ്കൂളുകള്‍ക്ക് ഇത്തരത്തില്‍ അനുവാദം നല്‍കിയത്.  ഖത്തരി പാഠ്യ പദ്ധതിയുളള എട്ട് സ്കൂളുകളും പുതിയ സ്കൂളുകളുടെ പട്ടികയിലുണ്ട്. 
മറ്റ് സ്കൂളുകള്‍ ഇപ്രകാരമാണ്്.  ബ്രിട്ടീഷ് പാഠ്യപദ്ധതിയുളള  22 സ്കൂള്‍, 13 അമേരിക്കന്‍ സ്കൂള്‍, തുണീഷ്യന്‍- രണ്ട്, ഈജിപ്ത് രണ്ട്,  ഫ്രഞ്ച് ഒന്ന്, കാനേഡിയന്‍ ഒന്ന്, ലെബനീസ് ഒന്ന് എന്നിവയടക്കമാണ് മറ്റ് പുതിയ സ്കൂളുകളുടെ എണ്ണം.
 ഇപ്പോള്‍ ലഭിച്ച പ്രാഥമിക അനുമതി ലഭിച്ചവര്‍ക്ക്  ലൈസന്‍സിനുളള നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയം ജൂണ്‍ 30 വരെ അനുവദിച്ചിട്ടുണ്ട്.  സ്കൂളിന്‍െറ പേര്, സ്കൂളിന് ആവശ്യമായ കെട്ടിടങ്ങള്‍, സ്കൂള്‍ പ്ളാന്‍, സ്കൂളിന്‍െറ ഘടന, ജീവനക്കാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കണം. സ്കൂളിനാവശ്യമായ കെട്ടിട സൗകര്യങ്ങളുള്‍പ്പെടെയുളള കാര്യങ്ങള്‍ യാഥസമയം ഏര്‍പ്പെടുത്തുന്നവര്‍ക്ക്  അടുത്ത അധ്യായന വര്‍ഷത്തില്‍ സ്കൂളുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിലെ സ്വകാര്യ വിദ്യഭ്യാസ വകുപ്പ് ഡയരക്ടര്‍ ഹമദ് അല്‍ഗാലി പ്രദേശിക ഇംഗ്ളീഷ് പത്രത്തോട് പറഞ്ഞു. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നത് സെപ്തംബറിലാണ്. ഖത്തറില്‍ രജിസ്ട്രര്‍ ചെയ്ത കമ്പനികള്‍ക്ക് മാത്രമെ രാജ്യത്ത് സ്കൂള്‍ ആരംഭിക്കാന്‍ കഴിയൂ. സ്കൂളിനായി  പ്രാഥമിക അനുമതി ലഭിച്ച കമ്പനികള്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന സ്കൂളുകളെ കുറിച്ച വിശദമായ വിവരങ്ങള്‍ മന്ത്രാലയത്തിന് നല്‍കേണ്ടതുണ്ട്. സ്കൂളുകളില്‍ ഖത്തര്‍ ചരിത്രം, അറബിക്, ഇസ്ളാമിക വിഷയങ്ങള്‍ എന്നിവ എല്ലാ സ്കൂളുകളിലും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന്  വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് .
രാജ്യത്ത് അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ സ്കൂളുകള്‍ തുടങ്ങുന്നതിനായി 63 അപേക്ഷകള്‍ ലഭിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ  സ്വകാര്യ സ്കൂള്‍ വകുപ്പ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി അടുത്തിടെ അറിയിച്ചിരുന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.