പ്രതിസന്​ധി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറി​ന്​ എതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്‍ റഹ്മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു. ലണ്ടനില്‍ ചതാം ഹൗസ് തിങ്ക് ടാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സംവാദമാണ്​ ഏറ്റവും ഉചിതമായ മാർഗമെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്​ട്ര നിയമങ്ങള്‍ ലംഘിക്കാതെ ചർച്ചയിലൂടെ  പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്​. ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്തറിന് നല്‍കിയ 48 മണിക്കൂര്‍ അധിക സമയം ബുധനാഴ്ച രാവിലെ അവസാനിച്ച സാഹചര്യത്തിൽ അന്താരാഷ്​ട്ര നിയമലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ  ഖത്തര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്​ധി ഇല്ലാതാക്കാൻ തങ്ങൾ ചർച്ചയുടെ മാർഗത്തെ സ്വാഗതം ചെയ്യു​േമ്പാഴും സ്വന്തം ജനതയെ സംരംക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. ചര്‍ച്ചകള്‍ക്ക് മുമ്പ് ഖത്തറിനെതിരെയുള്ള ഉപരോധം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനൊപ്പം ഖത്തറുമായി അയല്‍ രാജ്യങ്ങള്‍ക്ക് ഏത് തരത്തിലുമുള്ള വിയോജിപ്പുകളും ഗൗരവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യമന്ത്രി വ്യക്തമാക്കി. പ്രശ്​നം പരിഹാരത്തിനുള്ള ആദ്യ നടപടി ഖത്തറി​​​െൻറ ഭാഗത്ത് നിന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ സൗദി സഖ്യ രാജ്യങ്ങളിൽ നിന്ന് ആദ്യ നടപടി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറി​​​െൻറ പരമാധികാരം അടിയറവ് വെക്കണമെന്ന ആവശ്യമാണ് സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.