ഹമദ് പോർട്ട് ഉപരോധം  അതിജയിക്കാൻ പ്രാപ്തം –ഡയറക്ടർ

ദോഹ: ഹമദ് പോർട്ട് രാജ്യം നേരിടുന്ന ഉപരോധത്തെ  അതിജയിക്കാൻ പൂർണമായും പ്രാപ്തമാണെന്ന് ഡയറക്ടർ  ജനറൽ ക്യാപ്റ്റൻ അബ്​ദുൽ അസീസ്​ അൽയാഫിഇ  അറിയിച്ചു. വിവിധ കമ്പനികളെ ഏകോപിപ്പിച്ച് അന്താരാഷ്​ട്ര  തലത്തിൽ വിവിധ തുറമുഖങ്ങളിൽ നിന്ന് സാധനങ്ങൾ  എത്തിക്കുന്നതിൽ ഹമദ് പോർട്ട് വിജയം വരിച്ചതായി അദ്ദേഹം  അറിയിച്ചു. വാർത്താ വിനിമയ, ഗതാഗത വകുപ്പുമായി  സഹകരിച്ച് വിപുലമായ പദ്ധതികൾ ഈ മേഖലയിൽ  ആസൂത്രണം ചെയ്ത് വരികയാണ്​. കടലിലൂടെയുള്ള പുതിയ  പാത ഖത്തറിനെ സംബന്ധിച്ച് വിപുലമായ സാധ്യതകളാണ്​  തുറക്കുന്നത്. നേരത്തെ അയൽ രാജ്യങ്ങളിലൂടെ എത്തിയിരുന്ന  ചരക്കുകൾ നേരിട്ട് അതത് രാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ  കഴിയുമെന്നത് ഈ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന്  സഹായകമാകും –അദ്ദേഹം പറഞ്ഞു.  
പോർട്ടിന് സമീപം നിർമാണം ആരംഭിക്കാനിരിക്കുന്ന പുതിയ  സ്​റ്റോർ സംവിധാനം ഈ മേഖലയിൽ വലിയ തോതിൽ  സഹായകമാകും. 
രാജ്യാന്തര തലത്തിൽ നിന്ന്  ഭക്ഷ്യസാധനങ്ങൾ അടക്കം വൻതോതിൽ ചരക്കുകൾ  എത്തിക്കാൻ കഴിയുമെന്നത് വലിയ നേട്ടമാകും. രാജ്യത്ത്  അവശ്യ സാധനങ്ങളുടെ ലഭ്യതക്ക് ഒരു തരത്തിലുളള കുറവും  വരാതിരിക്കാൻ ഇത് സഹായിക്കുമെന്ന് പോർട്ട് ഡയറക്ടർ  ജനറൽ വ്യക്​തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്​ റ്റോർ ഭാഗികമായി പ്രവർത്തിക്കാൻ കഴിയും. 
നിലവിൽ ഹമദ് പോർട്ടിൽ കാറുകളുമായുള്ള കപ്പലുകൾ,  മൃഗങ്ങളുമായുള്ള കപ്പലുകൾ, ഭക്ഷണ സാധനങ്ങളുമായുള്ള  കപ്പൽ, കെട്ടിട നിർമാണ സാമഗ്രികളുമായുള്ള കപ്പലുകൾ  എന്നിവക്ക് പുറമെ മറ്റ് അവശ്യ സാധനങ്ങളുമായുള്ള  കപ്പലുകൾ വന്ന് കൊണ്ടിരിക്കുന്നു. പോർട്ടിൽ എത്തിച്ചേരുന്ന  കപ്പലുകൾ പരമാവധി നേരത്തെ തന്നെ ക്ലിയർ ചെയ്ത്  നൽകുന്നതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.